ചുരിദാറിന്റെ ബോട്ടം മുഴുവൻ വായി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി:- ലൈംഗിക ബന്ധത്തിന്റെ സൂചന

പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ശരീരത്തിൽ മറ്റ് പരുക്കുകളില്ല. 25നും 40നും ഇടയിൽ പ്രായമാണ് ഇവർക്കുള്ളതെന്നും പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെയാണ് വായില്‍ തിരുകി കയറ്റിയിരുന്നത്. സമീപനാളുകളില്‍ കാണാതായ യുവതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്.
ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. മുഖത്തിലോ കഴുത്തിലോ ബലം പ്രയോഗിച്ചാണോ വായില്‍ തുണി തിരുകി കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. യുവതിയുടെ വായില്‍ ചുരിദാറിന്റെ ഒരു ബോട്ടം അപ്പാടെയാണ് തിരുകി കയറ്റിയിരുന്നത്.
എന്നാല്‍ മറ്റ് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. മൃതദേഹത്തില്‍ ഒടിവോ ക്ഷതങ്ങളോ പരിക്കുകളോ ഇല്ല. ലൈംഗിക ബന്ധത്തിന്റെ സൂചനകള്‍ ഉണ്ടെങ്കിലും അടുത്തെങ്ങും നടന്നതിന്റെയോ അതിക്രമം ഉണ്ടായതിന്റെയോ ലക്ഷണങ്ങളില്ല. എന്നാല്‍ മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഒരു തരി പോലും ഇല്ലാത്തത് സംശയത്തിന് ഇടയാക്കുന്നുണ്ട്.
കാത് തുളച്ചതായി കാണാമെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. ചൊവ്വാഴ്ച രാത്രിയോടെ പെരിയാറില്‍ കണ്ടെത്തിയ രണ്ട് ദിവസത്തോളം പഴക്കമുളള ശരീരമാണ് പൊലീസ് സര്‍ജന്‍ എ കെ ഉന്മേഷിന്റെ നേതൃത്വത്തിലുളള സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അടുത്തിടെ കാണാതായ സമാന ലക്ഷണങ്ങളുളള യുവതികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നീളുന്നത്. പരാതികള്‍ വന്നിട്ടുളള കേസുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പരിശോധിച്ച് യുവതി ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























