Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിവന്നാൽ സ്മാർട്ഫോൺ നൽകാമെന്ന് പറഞ്ഞ് കാമുകിയെയും സഹോദരിയെയും വീട്ടുകാര്‍പോലും അറിയാതെ കടത്തികൊണ്ട് പോയി:- ആളൊഴിഞ്ഞ വീട്ടിലെത്തിച്ചയുടന്‍ വസ്ത്രം മാറാൻ സഹോദരിമാരെ നിർബന്ധിച്ച് കടന്നുപിടിച്ച യുവാക്കൾക്ക് എട്ടിന്റെ പണി

14 FEBRUARY 2019 02:31 PM IST
മലയാളി വാര്‍ത്ത

കാമുകിയെയും സഹോദരിയെയും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍. നീണ്ട നാളത്തെ ആസൂത്രണത്തോടെ ചതിക്കുഴിയൊരുക്കിയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ സ്മാര്‍ട് ഫോണ്‍ ഭ്രമം മനസിലാക്കിയാണ് അഖിലേഷ് എന്ന യുവാവും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും ചേര്‍ന്ന് കെണിയൊരുക്കിയത്.

വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് പെണ്‍കുട്ടി സ്‌കൂള്‍ യാത്രയ്ക്കിടെ കാത്തുനില്‍ക്കുന്ന യുവാവിന്റെ വാക്കുകള്‍ക്ക് ചെവി നല്‍കിയത്. ഫോണും,സിനിമയും, ആഹാരം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ സംഘം പെണ്‍കുട്ടിയുടെ സഹോദരിയെ കൂടി വലയിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം കുറഞ്ഞ മോഡല്‍ ഫോണ്‍ നല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ രാത്രി വീടിന് പുറത്ത് വന്നാല്‍ സ്മാര്‍ട് ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെയും അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞിടത്തെ വീട്ടിലെത്തിച്ചയുടന്‍ അഖിലേഷും സുഹൃത്തും പെണ്‍കുട്ടികളുടെ വസ്ത്രം മാറാന്‍ നിര്‍ബന്ധിക്കുകയും കടന്ന് പിടിക്കുകയും ചെയ്തു. തങ്ങളെ ചതിക്കുകയാണെന്ന് മനസിലായ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍ വീടുകളിലുള്ളവര്‍ ഉണരുകയും പെണ്‍കുട്ടികളെ രക്ഷിക്കുകയുമായിരുന്നു.

നാട്ടുകാര്‍ സംഘടിച്ചെത്തി അഖിലേഷിനേയും പതിനേഴ്കാരനായ സുഹൃത്തിനെയും പിടികൂടി എലത്തൂര്‍ സ്റ്റേഷനിലെ പൊലീസിനെ വിളിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് അര്‍ദ്ധരാത്രിയില്‍ ബൈക്കുകള്‍ മുന്‍പും വരാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസിനോടാണ് പെണ്‍കുട്ടികള്‍ ദുരനുഭവം വെളിപ്പെടുത്തിയത്. പൊലീസ് വിളിച്ചറിയിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ വീടുവിട്ട കാര്യം രക്ഷിതാക്കള്‍ അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends