Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം ജാഗ്രതൈ; ജീവിതശൈലി രോഗികള്‍ കൂടുന്നു; മരുന്നിന് പോയവര്‍ഷം മാത്രം ചെലവിട്ടത് 8000 കോടി

14 FEBRUARY 2019 04:21 PM IST
മലയാളി വാര്‍ത്ത

രോഗം ഭേദമാക്കാൻ കേരളം കൊടുക്കുന്നത് വലിയ വില. 2017-18ൽ എണ്ണായിരം കോടി രൂപയുടെ അലോപ്പതിമരുന്നാണ് കേരളം കഴിച്ചത്. ആശുപത്രി ബിൽ, പരിശോധനച്ചെലവ് എന്നിവയ്ക്ക് വേറെയും ചെലവുവന്നു.

സംസ്ഥാന ആരോഗ്യനയം രൂപവത്കരിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ പഠനത്തിലാണ് മരുന്ന് ഉപഭോഗത്തിന്റെ കണക്ക്. ദേശീയ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമുള്ള കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ കൂടിയതും മരുന്നുകളുടെ വലിയ വിലയുമാണ് തുക ഉയരാൻ കാരണം.

സംസ്ഥാനത്തെ മരുന്ന് മൊത്തവിതരണക്കാരുടെ കണക്കുകളാണ് സമിതി പഠിച്ചത്. ഹോമിയോ, ആയുർവേദം, സിദ്ധ, യുനാനി ചികിത്സാവിഭാഗങ്ങൾക്കായി വേറെയും തുക ചെലവായി. ഇവയെല്ലാംകൂടി ഉൾപ്പെടുത്തിയാൽ വാർഷിക മരുന്ന് ഉപഭോഗം 15,000 കോടി രൂപയുടേതാകുമെന്നാണ് അനൗദ്യോഗിക വിവരം.

ഡോ. ബി. ഇക്ബാൽ ചെയർമാനും ഡോ. കെ.പി. അരവിന്ദൻ കൺവീനറും ഡോ. ആർ. ജയപ്രകാശ് ജോയന്റ് കൺവീനറുമായ 17 അംഗ സമിതിയാണ് പഠനം നടത്തിയത്. ഇവരുടെ നിർദേശങ്ങൾ പരിഗണിച്ച് രൂപംകൊടുത്ത ആരോഗ്യനയം സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

നിലവിൽ മരുന്നുകളുടെ വിലനിർണയത്തിൽ സർക്കാരിന് നിയന്ത്രണമില്ല. ഇതിന് പരിഹാരമായി ‘ഫാർമപാർക്ക്’ രൂപവത്കരിക്കാനുള്ള നിർദേശം പരിഗണനയിലുണ്ട്. പൊതുമേഖല, സ്വകാര്യ കമ്പനികൾക്ക് ഫാർമ പാർക്കിൽ ഇടംനൽകി കുറഞ്ഞനിരക്കിൽ മരുന്ന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

മരുന്ന് ഉപഭോഗം കൂടാൻ കാരണം

* ജീവിതശൈലിയിലെ മാറ്റംകാരണം അർബുദരോഗികളുടെ എണ്ണത്തിൽ വൻ വർധന. അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾക്ക് വേണ്ടിവരുന്നത് വലിയ തുക.

* രക്തസമ്മർദം, ഹൃദയത്തിനും രക്തക്കുഴലിനുമുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവ കൂടി.

* പ്രമേഹരോഗികളില്ലാത്ത വീടുകളില്ലെന്നായി.

* ദീർഘകാലം മരുന്നുപയോഗിക്കേണ്ട രോഗങ്ങൾ കൂടി. ജനസംഖ്യയുടെ 13 ശതമാനം വരുന്ന മുതിർന്ന തലമുറയിൽപ്പെട്ടവരിലേറെയും ഇത്തരം രോഗങ്ങളുടെ പിടിയിൽ.

* രാജ്യത്തെ 7.8 ശതമാനം റോഡപകടങ്ങളും കേരളത്തിൽ; പരിക്കേൽക്കുന്നവരിൽ 8.4 ശതമാനവും.

ഫാർമ പാർക്ക് വന്നാൽ ആയിരം കോടി രൂപയുടെ മരുന്ന് ഉത്പാദിപ്പിക്കാനാകും. ഇത് സ്വകാര്യ കമ്പനികളുടെ അയ്യായിരം കോടി രൂപയുടെ മരുന്നിന് തുല്യമാവും. അതായത്, മരുന്നിന് മലയാളി മുടക്കുന്ന തുകയിൽ നാലായിരം കോടി രൂപയുടെ കുറവുണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends