Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കിട്ടിയ ജനപിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതലാക്കുന്നതിന് പകരം ബി.ജെ.പിയില്‍ കൂട്ടത്തല്ല്

14 FEBRUARY 2019 03:47 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കിട്ടിയ ജനപിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതലാക്കുന്നതിന് പകരം ബി.ജെ.പിയില്‍ കൂട്ടത്തല്ല്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതി വിളിച്ച് ചേര്‍ക്കാതെ ദേശീയനേതൃത്വത്തിന് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക കൈമാറുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്ത സംസ്ഥാന അധ്യക്ഷളാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി.മുരളീധന്‍ പി.കെ കൃഷ്ണദാസ് എന്നിവരോടൊപപം നില്‍ക്കുന്ന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. ശബരിമല സമരം കൈകാര്യം ചെയ്യുന്നതില്‍ ശ്രീധരന്‍പിള്ള പരാജയപ്പെട്ടെന്ന് കാട്ടി സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കിയത് പല നേതാക്കളുടെയും അതൃപ്തി മറികടന്നാണ്.

ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ്. അതേസമയം പ്രബലരായ ഇരുമുന്നണികളും പട്ടിക തയ്യാറാക്കും മുമ്പ് കേന്ദ്രത്തിന് ലിസ്റ്റ് അയച്ചത് നേട്ടമായെന്നാണ് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. സംസ്ഥാന കോര്‍കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ലെന്നാണ് നേതാക്കളുടെ ആരോപണം. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ അധ്യക്ഷനല്ലാതെ മറ്റ് നേതാക്കളുമായി സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാത്തതും ശരിയായില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന നേതാക്കളെ പരിഗണിക്കാതെ പൊതുസ്വതന്ത്രരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും നേതാക്കളില്‍ ഭരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.

സംസ്ഥാന അദ്ധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് പാര്‍ട്ടിയുടെ ഭൂരിപക്ഷവികാരം അട്ടിമറിക്കുകയായിരുന്നെന്നാണ് പ്രധാന ആരോപണം. ശബരിമല സമരത്തിലൂടെ പാര്‍ട്ടിക്ക് പുതിയ ഉണര്‍വ് നല്‍കിയ കെ.സുരേന്ദ്രനെ പല രീതിയിലും സംസ്ഥാന അധ്യക്ഷന്‍ ഒതുക്കുന്നതായും ആക്ഷേപമുണ്ട്. വി.മുരളീധരനൊപ്പം നില്‍ക്കുന്ന സുരേന്ദ്രന്റെ വളര്‍ച്ചയില്‍ ശ്രീധരന്‍പിള്ളയ്ക്ക് താല്‍പര്യമില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിള്ള മത്സരിച്ചപ്പോള്‍ സുരേന്ദ്രനും സംഘവും തിരിഞ്ഞുനോക്കിയില്ല. ആ സമയത്ത് രാജ്യസഭാ എം.പിയായ വി.മുരളീധരനാകട്ടെ സ്വീകരണങ്ങളുടെ ലഹരിയിലായിരുന്നു. ഉപതെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സജ്ജീവമായി പങ്കെടുത്തുമില്ല.

കെ.സുരേന്ദ്രന്റെ പേര് തൃശൂര്‍, പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. തൃശൂരില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരേന്ദ്രനെ വെട്ടാന്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പിള്ളയുടെ നിലപാട്. മത്സരിക്കാന്‍ താനില്ലെന്ന് തുഷാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ തൃശൂരില്‍ സുരേന്ദ്രനുള്ള സാധ്യത കൂടുകയാണ്.

തിരുവനന്തപുരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനോ, കുമ്മനം രാജശേഖരനോ മത്സരിച്ചേക്കുമെന്നും അറിയുന്നു. ഇരുവരും തിരുവനന്തപുരത്തെ സാധ്യതാപട്ടികയിലുണ്ട്. ശബരിമല സമരത്തിലൂടെ കിട്ടിയ ഊര്‍ജ്ജം വോട്ടാക്കി മാറ്റുന്നതിന് പകരം തമ്മിലടിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ചിലനേതാക്കളെങ്കിലും ചൂണ്ടിക്കാട്ടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends