അടുക്കളയില്‍ നിന്ന് ആകാശത്തിലേയ്ക്ക്; സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ കുടുംബശ്രീ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും മുന്നില്‍

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ കുടുംബശ്രീ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും മുന്നില്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെന്ന പൊലെ ഇക്കുറിയും കുടുംബശ്രീക്ക് സര്‍ക്കാര്‍ അനുവദിച്ച തുക നൂറുശതമാനവും ചെലവഴിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്റെ ഭാഗമായി ആറരക്കോടിയിലധികം രൂപയും സംസ്ഥാന സര്‍ക്കാര്‍ പത്തരക്കോടിയോളം രൂപയുമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നീക്കിവച്ചത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ തുകയും ലഭിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ തുകയില്‍ 5.10 കോടി രൂപയാണ് അനുവദിച്ച് കിട്ടിയത്.
15.5 കോടിയിലധികം രൂപയാണ് ജില്ലയിലെ ആകെ കുടുംബശ്രീക്ക് ലഭിച്ചത്. ഇതില്‍ 83 ശതമാനം തുകയും വിവിധ പദ്ധതികളിലേക്കും ക്ഷേമപ്രവര്‍ത്തനങ്ങളിലേക്കുമായി ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് എട്ടുകോടിയിലധികം രൂപ ചെലവഴിച്ചു. അംഗങ്ങള്‍ക്ക് അനുവദിക്കുന്ന വായ്പയുടെ സബ്‌സിഡിയിനത്തിലാണ് ഏറ്റവും കൂടുതല്‍ തുകയെടുത്തിരിക്കുന്നത്. രണ്ടുകോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ബഡ്‌സ് സ്‌കൂളിന്റെയും റീഹാബിലിറ്റേഷന്‍ സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടിയിലേറെ ചെലവഴിച്ചു. ജെഎല്‍ജി, ചെറുകിട സംരംഭങ്ങള്‍, ബാലസഭ, എന്നിങ്ങനെ പ്രയോജനകരമായ എല്ലാ മേഖലയിലും ജില്ലാ കുടുംബശ്രീ തുക വിനിയോഗിച്ചിട്ടുണ്ട്. ആശ്രയ പദ്ധതിക്കാണ് ഏറ്റവും കുറവ് തുകയുപയോഗിച്ചത്. രണ്ടുലക്ഷത്തില്‍ താഴെ മാത്രം തുകയേ പദ്ധതിക്കായി ചെലവാക്കിയിട്ടുള്ളു. പഞ്ചായത്തുകള്‍ നേരിട്ട് നടത്തുന്നതിനാലാണ് അധികം തുക വേണ്ടാത്തതെന്ന് അധികൃതര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍അനുവദിച്ച തുകയില്‍നിന്ന് 4,80,65,397 രൂപയാണ് ഇതിനോടകം ചെലവഴിച്ചത്. ചെറുകിട സംരംഭങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ആവശ്യമായി വന്നത്. സംരംഭത്തിനാവശ്യമായ നൈപുണ്യ പരിശീലനത്തിനും ക്രമീകരണങ്ങള്‍ക്കും പ്രകടനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അധികപരിശീലനങ്ങള്‍ എന്നിങ്ങനെ 78,86,846 രൂപ ചെലവാക്കിയിട്ടുണ്ട്.
കുടുംബശ്രീ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വലിയ തുക മാറ്റിവച്ചിട്ടുണ്ട്. മാസച്ചന്തയ്ക്കും സമൂഹ സംരംഭങ്ങള്‍ക്കുമാണിത്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടും കുടുംബശ്രീ സ്‌കൂളിന്റെ ആവശ്യങ്ങള്‍ക്കായും, കാര്‍ഷികമേഖലയില്‍ ചെലവഴിക്കാനും തുക മാറ്റിവച്ചിരുന്നു. അയല്‍ക്കൂട്ടങ്ങളിലെ കണക്കുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ്‌ചെയ്യാനും അയല്‍ക്കൂട്ടങ്ങളിലെ വിവിധ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായും തുക നീക്കിവച്ചു.
ജില്ലയില്‍ കുടുംബശ്രീക്ക് അനുവദിച്ച തുകയില്‍ മുക്കാല്‍ ഭാഗത്തിലധികവും ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. ചില ബില്ലുകള്‍കൂടി ബാക്കിയുണ്ട്. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്കും 100 ശതമാനവും ഉപയോഗിക്കാനകുമെന്നാണ് പ്രതീക്ഷ
https://www.facebook.com/Malayalivartha





















