Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് പറയുമ്പോഴും ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്

14 FEBRUARY 2019 07:58 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജനപിന്തുണയും കാര്യപ്രാപ്തിയുമുള്ള നിരവധി നേതാക്കള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നും പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാം. അവര്‍ അതിന് അനുസരിച്ച് വോട്ട് ചെയ്യും. കൂട്ടായിട്ടുള്ള ചര്‍ച്ചയും തീരുമാനമെടുക്കുമെന്നു ആ തീരുമാനം നല്ലതിനു വേണ്ടിയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക്‌സഭയിലേക്ക് പോയാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്കുള്ള അപ്രമാധിത്യം അവസാനിക്കുമെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാം. അതിനാലാണ് ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്ന് പറയുന്നത്. മത്സരരംഗത്ത് എറങ്ങണമെങ്കില്‍ അദ്ദേഹം ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരുപാക്കേജ് വയ്ക്കും അത് പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും എ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്ന വിധത്തിലായിരിക്കും.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രി കസേരയില്‍ തിരികെ എത്തുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. കേരളത്തിലെ കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയുടെ കയ്യിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അറിയാം. കൊച്ചിയില്‍ രണ്ടാഴ്ച മുമ്പ് നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ സംഗമത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞപ്പോഴും അദ്ദേഹം സംസാരിച്ചപ്പോഴും വലിയ കയ്യടിയായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ആ പിന്തുണ ലഭിച്ചിരുന്നില്ല. അതിനാല്‍ ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി അടുത്തതവണ കേരളത്തില്‍ അധികാരത്തില്‍ വരുക പ്രയാസമാകുമെന്ന് ഹൈക്കമാന്‍ഡിന് അറിയാം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല വലിയ പരാജയമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ ധാരാളം വിമര്‍ശനമുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആര്‍ക്കാണ് ഭൂരിപക്ഷം, അവര്‍ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ വലംകയ്യായിരുന്ന കെ.ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, കെ.ബാബു, പി.സി വിഷ്ണുനാഥ് എന്നിവര്‍ പരാജയപ്പെടുകയും ബെന്നി ബഹന്നാന് സീറ്റ് നിഷേധിക്കുകയും ചെയ്തിരുന്നു. എ ഗ്രൂപ്പ് എം.എല്‍.എമാരുടെ എണ്ണവും കുറഞ്ഞു. അതിനാലാണ് പ്രതിപക്ഷനേതാവിന്റെ കസേരയ്ക്കായി അദ്ദേഹം ആവശ്യം ഉന്നയിക്കാഞ്ഞത്. അല്ലാതെ കോണ്‍ഗ്രസ് തോറ്റത് കൊണ്ടോ, സോളാര്‍ വിവാദം ഉണ്ടാക്കിയ നാണക്കേട് കൊണ്ടോ അല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും അകൊണ്ട് എ ഗ്രൂപ്പിന് പ്രത്യേകിച്ച് നേട്ടമുണ്ടാവില്ല. അതിനാല്‍ ഗ്രൂപ്പിന്റെ നീക്കം എന്തെന്ന് വ്യക്തമല്ല.

അതേസമയം ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ എ ഗ്രൂപ്പിന്റെ നിലപാടുകള്‍ മാറും. കേരളത്തില്‍ എ ഗ്രൂപ്പിന് ചെന്നിത്തലയേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കെ.സി വേണുഗോപാലാണ്. അടുത്ത മുഖ്യമന്ത്രി കസേര വരെ കെ.സി ലക്ഷ്യം വയ്ക്കുന്നുണ്ട് ഗ്രൂപ്പ് സമുദായ സമവാക്യങ്ങളും അതിന് അനുകൂലമാണ്. അതിനാല്‍ കെ.സിയെ കേന്ദ്രത്തില്‍ തന്നെ തുടരാന്‍ അനുവദിക്കുന്ന തരത്തിലുള്ള നീക്കങ്ങളായിരിക്കും എ ഗ്രൂപ്പ് നടത്തുക. ആന്ധ്രയുടെ ചുമതലയുള്ളതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവിടെ നിലമെച്ചപ്പെടുത്തിയാല്‍ അത് ഉമ്മന്‍ചാണ്ടിക്ക് നേട്ടമാകും. അതിനാല്‍ ആന്ധ്രയില്‍ ശ്രദ്ധകേന്ദ്രീകരിച്ച ശേഷം വീണ്ടും കേരളത്തിലേക്ക് മടങ്ങാനാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത്. പക്ഷെ, അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends