Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനില്‍ അംബാനിക്കെതിരായ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ സുപ്രീംകോടതി വെബ്‌സൈറ്റില്‍ ഉത്തരവ് തിരുത്തിയിട്ട രണ്ട് ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു

14 FEBRUARY 2019 08:16 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാന്‍ അനില്‍ അംബാനിക്ക് സുപ്രീംകോടതിയില്‍ വരെ ചാരന്‍മാര്‍. സംഭവം കണ്ടെത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രണ്ട് ജീവനക്കാരെയും പ്രത്യേക അധികാരം ഉപയോഗിച്ച് പിരിച്ചുവിട്ടു. പരമോന്നത നീതിപീഠം പോലും അഴിമതിയുടെ കരാളഹസ്തത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടത്. ഇരുവരും അംബാനിയുടെ കയ്യില്‍ നിന്ന് കോഴ വാങ്ങിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പ് വച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ച് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. ഉത്തരവില്‍ തിരിമറി നടത്തിയ വിഷയത്തില്‍ ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.

അനില്‍ അംബാനിയുടെ റിലൈന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലെ ഉത്തരവിലാണ് ജീവനക്കാര്‍ തിരുത്തല്‍ വരുത്തിയത്. കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പടിവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് വൈകുന്നേരം സുപ്രീം കോടതി വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി എഴുതിച്ചേര്‍ത്തു. ജഡ്ജിമാരുടെ അറിവില്ലാതെയാണ് ഇത്തരത്തില്‍ തിരുത്തിയ ഉത്തരവ് അപ്പ് ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

എറിക്‌സണ്‍ കമ്പനി പ്രതിനിധികളും അവരുടെ അഭിഭാഷകനായ ദുഷ്യന്ത് ദിവേയും ജസ്റ്റിസ് നരിമാനെ സമീപിച്ചതോടെയാണ് ജീവനക്കാരുടെ കള്ളക്കളി പുറത്തായത്. തന്റെ വിധി വെബ്‌സൈറ്റില്‍ അട്ടിമറിച്ചത് കണ്ട് ജസ്റ്റിസ് നരിമാന്‍ അന്തംവിട്ടു. അദ്ദേഹം ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പുതുക്കിയ ഉത്തരവ് പ്രകാരം ഫെബ്രുവരി 12ന് അനില്‍ അംബാനി കോടതിയില്‍ നേരിട്ട് ഹാജരാകണം. തൊട്ടടുത്ത ദിവസം കോടതിയലക്ഷ്യത്തിന് ഹാജരാവുകയും വേണം. അംബാനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹത്ത്ഗിയും കപില്‍ സിബലും സംഭവത്തില്‍ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് നരിമാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ജീവനക്കാരെ പിരിച്ച് വിട്ടത് കൊണ്ട് മാത്രം നടപടികള്‍ അവസാനിക്കില്ലെന്നും സുപ്രീംകോടതി അധികൃതര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends