Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ജസ്റ്റ് റിമംബര്‍ ദാറ്റ്... തെരഞ്ഞെടുപ്പിന് കോപ്പ് കൂട്ടി ബിജെപി; ആദ്യം ആര്‍എസ്എസ് നിശ്ചയിച്ച നിര്‍മ്മലാ സീതാരാമന്റെ പേര് വെട്ടിയത് ബിജെപി ; തിരുവനന്തപുരത്ത് കുമ്മനത്തിന് ശ്രമം നടക്കുന്നെങ്കിലും സുരേഷ്‌ഗോപി വരാന്‍ സാധ്യത

15 FEBRUARY 2019 11:01 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് സുരേഷ് ഗോപിയിലെക്കാണ് കാര്യങ്ങള്‍ പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആര്‍എസ്എസ് മുന്നോട്ടുവെച്ച കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പേര് ബിജെപി തള്ളിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനായി ശശിതരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരന് തന്നെ. കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്ന പട്ടികയില്‍ കുമ്മനത്തിന് തൊട്ടുപിന്നിലായി സാധ്യത കല്‍പ്പിക്കപ്പെടുന്നത് സുരേഷ്‌ഗോപിക്കും.

സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കെ. സുരേന്ദ്രനുമാണ് സബ്സ്റ്റിറ്റിയൂട്ടുകളായി ബഞ്ചിലുള്ളത്. നിര്‍മ്മലാ സീതാരാമനൊപ്പം ആര്‍എസ്എസ് പട്ടികയില്‍ ഉണ്ടായിരുന്ന നടന്‍ മോഹന്‍ലാലിനെയും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കുമ്മനത്തിനാണ് സാധ്യത കൂടുതലെന്ന കണ്ടെത്തലാണ് ആര്‍എസ്എസ് നിര്‍ദേശം തള്ളാന്‍ കാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയത് തിരുവനന്തപുരത്തെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളുടെ കുറവ് മൂലമായിരുന്നു.എന്നാല്‍ ആ മണ്ഡലങ്ങളിലും കുമ്മനത്തിന് ജനപിന്തുണ ഉണ്ടെന്നാണ് വിലയിരുത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ കുമ്മനം രണ്ടാം സ്ഥാനത്തായിരുന്നു. ഈ ഘടകങ്ങള്‍ കുമ്മനത്തിന് വിജയപ്രതീക്ഷയേറ്റുകയും ചെയ്യുന്നുണ്ട്. തിരുവന്തപുരത്ത് മത്സരിക്കാനായില്ലെങ്കില്‍ സുരേഷ് ഗോപിക്ക് കൊല്ലത്ത് മത്സരിക്കാനായേക്കും. കൊല്ലത്തും സുരേഷ്‌ഗോപിയുടെ പേരുണ്ട്. പാര്‍ട്ടിക്ക് വിജയമുറപ്പുള്ള എ പഌ് മണ്ഡലങ്ങളിലാണ് തിരുവനന്തപുരം ഉള്‍പ്പെടുന്നത്. പത്തനംതിട്ടയും പാലക്കാടുമാണ് ഈ കാറ്റഗറിയിലുള്ള മറ്റ് മണ്ഡലങ്ങള്‍.

തിരുവനന്തപുരം മണ്ഢലത്തില്‍ സൂപ്പര്‍താരത്തിനു പിറകേനടന്ന സംസ്ഥാന നേതൃത്വത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിക്കൊണ്ട് പി പിമുകുന്ദന്‍ അവതരിച്ചതിനെത്തുടര്‍ന്ന് കുമ്മനം രാജശേഖരന് പട്ടികയില്‍ മുന്‍ഗണന കിട്ടിയത്. ബിജെപി മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി പി മുകുന്ദന്‍ കുമ്മനത്തിനുവേണ്ടിയാണ് പടപ്പുറപ്പാടിനൊരുങ്ങിയതെന്ന കാര്യം സ്ഥിരീകരിച്ച് സംസ്ഥാനത്തെ 20 നിയോജകമണ്ഢലങ്ങളിലെയും മൂന്ന് പേരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടിക ബി ജെ പി സംസ്ഥാന സമിതി ഇന്നലെ കേന്ദ്രനേതൃത്വത്തിനയച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഈ കാറ്റഗറിയിലെ മണ്ഡലങ്ങളില്‍ മൂന്നിലേറെ പേരുകളാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് ആദ്യ പരിഗണനയെങ്കിലും മിസോറാം ഗവര്‍ണറായ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ തയ്യാറാകുമോയെന്നതിനെ അനുസരിച്ചിരിക്കും മറ്റുള്ളവരുടെ സാധ്യത. കുമ്മനം വരാന്‍ തയ്യാറായില്ലെങ്കില്‍ സുരേഷ്‌ഗോപിക്കാകും നറുക്ക്. അതും കഴിഞ്ഞേ പിഎസ് ശ്രീധരന്‍ പിള്ളയേ പരിഗണിക്കൂ.

അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് ചെയര്‍പേഴ്‌സന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നത് ഉചിതമല്ല. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.

എസ്എന്‍ഡിപിയുടെ താത്പര്യക്കുറവാണ് തുഷാറിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. എസ്എന്‍ഡിപി നേതൃത്വത്തിലുള്ള നേതാക്കള്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോടു യോജിപ്പില്ലെന്ന് നേരത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ, തൃശൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഇതിനിടെയാണ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി തുഷാര്‍ രംഗത്ത് വന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends