Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലികയെ പീഡിപ്പിച്ച ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടി, തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ഷിബു എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് ആണ് അറസ്റ്റിലായത്

15 FEBRUARY 2019 04:46 PM IST
മലയാളി വാര്‍ത്ത

ബാലികയെ പീഡിപ്പിച്ച ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ഷിബു എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് (46) ആണ് അറസ്റ്റിലായത്. കല്ലമ്പലം പോലീസ് എസ്.ഐ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.പീഡന വിവരം പുറത്തായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് , ഇയാള്‍ മലപ്പുറം തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസിലാക്കി. അവിടെ രഹസ്യമായെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐ ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാന്‍, അനൂപ് എന്നിവരും ഉണ്ടായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പോസ്‌ക്കോ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

സംസ്ഥാനത്ത് അടുത്തിടെയായി പോസ്‌ക്കോ കേസുകളുടെ എണ്ണം കൂടിവരുകയാണ്. ഭര്‍തൃസഹോദരിയുടെ ഒന്‍പത് വയസുള്ള മകനെ ക്രൂരമായി ബലാത്സംഗം ചെയ്ത മലപ്പുറം സ്വദേശിയായ യുവതിക്കെതിരെ പോസ്‌ക്കോ നിയമപ്രകാരം രണ്ട് ദിവസം മുമ്പ് കേസെടുത്തിരുന്നു. തിരുവനന്തപുരം വിതുരയില്‍ 14കാരിയെ കാറില്‍ കയറ്റി വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ പോസ്‌ക്കോ നിയമപ്രകാരം പൊലീസ് കേസ് എടുത്തിരിക്കുകയാണ്. പ്രതി ഒളിവിലാണ്. കേസ് എടുക്കാതിരിക്കാന്‍ കുട്ടിയുടെ മാതാവും മറ്റ് ബന്ധുക്കളും ശ്രമിച്ചിരുന്നു. ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി കണ്ടെത്തി. ഒളിവിലിരുന്ന് ഇമാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.

വയനാട് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ നിരന്തരമായി ബലാല്‍സംഗം ചെയ്തുവന്ന കോണ്‍ഗ്രസ് നേതാവ് എം.ഒ ജോണ്‍ പോസ്‌ക്കോ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വീ്ട്ടില്‍ ജോലിക്ക് നിന്നിരുന്ന ആദിവാസി ദമ്പതികളുടെ മകളെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലും കാപ്പിത്തോട്ടത്തിലും വെച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കളും മറ്റും തങ്ങളെ സമീപിച്ചെന്നും വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച രാജി (25) എന്ന യുവതിയെ പോസ്‌ക്കോ ചുമത്തില്‍ രണ്ടാഴ്ച മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കരളില്‍ കാന്‍സര്‍ ബാധിച്ച തിരുവനന്തപുരത്തുള്ള കുട്ടിയെ രാജി മലയാറ്റൂരിലെ വീട്ടിലെത്തിച്ചത്. കഴിഞ്ഞ നാല് മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി. രാജി കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്കടിമയാണെന്ന് പൊലീസ് അറിയിച്ചു. നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജി കുടുങ്ങിയത്. കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ കണ്ട് കൗണ്‍സലിങ് നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends