Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹൻലാലിനെതിരെ നിയമയുദ്ധത്തിന് ഒരുങ്ങി സർക്കാർ; മോഹൻലാലിനെ പിടിക്കാൻ ശോഭനാ ജോർജ് മുഖ്യമന്ത്രിയുടെ സഹായം തേടുന്നു

15 FEBRUARY 2019 07:13 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിനെ പിടിക്കാൻ ശോഭനാ ജോർജ് മുഖ്യമന്ത്രിയുടെ സഹായം തേടുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി. ജയരാജനുമായി കൂടികാഴ്ച നടത്തിയ ശോഭനാ ജോർജ് മാനനഷ്ടകേസിൽ നിന്നും തലയൂരുന്നതിനുള്ള പോംവഴികൾ തേടുകയാണ്.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടാൻ സാധ്യതയില്ലെന്നാണ് വിവരം. പകരം ഖാദി ബോർഡിന്റെ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജനെ കൊണ്ട് മോഹൻലാലിനോട് സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശോഭനാ ജോർജാനോട് നിർദ്ദേശിച്ചതെന്നാണ് വിവരം

ബിജെപിയുമായി അടുപ്പം പുലർത്തുന്നു എന്ന സംശയം മോഹൽലാലിനെ കുറിച്ച് സി പി എമ്മിന്റെ പ്രമുഖനേതാക്കൾക്കല്ലാമുണ്ട്. മുഖ്യമന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല.എറണാകുളത്ത് മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ ലാൽ പങ്കെടുത്തെങ്കിലും ലാലിനെ ബിജെപിക്കാരനായി സിപിഎം നേതാക്കൾ മുദ്രകുത്തി കഴിഞ്ഞു. നരേന്ദ്രമോദിയുമായുള്ള അടുപ്പവും ശബരിമല നട തുറന്ന ദിവസം സ്വാമി ശരണം എന്ന് പോസ്റ്റിട്ടതുമൊക്കെ ലാലിന് കാവിയുടെ മുഖം സി പി എം സമ്മാനിച്ചിട്ടുണ്ട്. ലാൽ എൻ എസ് എസിന്റെ സമ്മേളനത്തിന് പോയതും അദ്ദേഹത്തിന് വിനയായി. ബി ജെ പി സർക്കാർ ലാലിന് പത്മവിഭൂഷണും നൽകി.

ഒരു സർക്കാർ സ്ഥാപനത്തിനെതിരെ ലാൽ കേസ് കൊടുത്തത് ശരിയായില്ലെന്ന ചിന്തയിലാണ് സി പിഎമ്മും സർ ക്കാരും. ആദ്യം ശോഭനാ ജോർജ് മോഹൻലാലിന്റെ കാലുപിടിക്കുന്ന തരത്തിൽ സംസാരിച്ചത് സർക്കാർ ഉന്നതർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മോഹൻലാൽ കേസു കൊടുത്തെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്ന ചിന്തയിലാണ് സർക്കാരും പാർട്ടിയും . പണം കൊടുക്കാൻ കോടതി പറഞ്ഞാൽ അത് പൊതുമേഖലാ സ്ഥാപനം നൽകും എന്നാണ് സർക്കാർ പറയുന്നത് . ഇല്ലെങ്കിൽ സർക്കാർ അപ്പീലുമായി മുന്നോട്ടു പോകും. ഇതാണ് സർക്കാരിന്റെ മനസിലിരുപ്പ്. ഇക്കാര്യത്തിൽ ആരുടെയും സൗജന്യം വേണ്ടെന്നും സർക്കാർ കരുതുന്നു.

മോഹൻലാലാകട്ടെ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്ക് തയ്യാറല്ല. ശോഭന ജോർജ് തന്നെ അപമാനിച്ചു എന്ന തരത്തിൽ തന്നെയാണ് ലാൽ നീങ്ങുന്നത്. തന്നെ ഫോണിൽ വിളിച്ച് അഭ്യർത്ഥിക്കാമായിരുന്ന ഒരു കാര്യം പത്രമാധ്യങ്ങൾക്ക് മുമ്പിലെത്തിച്ച് തന്നെ മാനംകെടുത്തി. മാപ്പ് അപേക്ഷിച്ച് ഖാദി ബോർഡ് പരസ്യം നൽകണം എന്ന ലാലിന്റെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. അത്തരം കാര്യങ്ങളിൽ സർക്കാർ കാൽക്കൽ വീഴാൻ ഉദ്ദേശിക്കുന്നില്ല. സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിലാണ് മോഹൻലാൽ അഭിനയിച്ചത്. സ്വകാര്യ സ്ഥാപനത്തിനു ചർക്കയിൽ നൂൽ നൂൽക്കുന്നതുമായി ബന്ധമില്ലെന്നാണ് ഖാദി ബോർഡിന്റെ നോട്ടീസിൽ പറയുന്നത്. നോട്ടീസ് ലഭിച്ചയുടനെ സ്വകാര്യ സ്ഥാനം പരസ്യം പിൻവലിച്ചു. കമ്പനി യാതൊരു വിവാദങ്ങൾക്കും നിന്നില്ല. എന്നാൽ മാസങ്ങൾക്ക് ശേഷമാണ് മോഹൻലാൽ കേസുമായി മുന്നോട്ടു വന്നിരിക്കുന്നത്.

മാസങ്ങൾക്ക് ശേഷം മോഹൻലാൽ കേസുമായി മുന്നോട്ടുവന്നതിന് പിന്നിൽ ആരാണെന്നും സർക്കാർ അന്വേഷിക്കുന്നുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് ലാൽ രംഗത്ത് വന്നത് സർക്കാരുമായി പ്രത്യേകിച്ചൊരു തെറ്റലും സംഭവിച്ചിട്ടില്ല. ലാൽ ആവശ്യപ്പെട്ടത് പോലെ 50 കോടി നൽകാനുള്ള ശേഷി ഖാദി ബോർഡിന് ഇല്ലെന്ന് ശോഭന ജോർജ് പറഞ്ഞു. തൊഴിലാളികൾക്ക് മികച്ച പ്രതിഫലം നൽകാൻ പോലും ബോർഡിന് കഴിയുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകാൻ ബോർഡ് തീരുമാനിച്ചത്. മോഹൻലാലിന്റെ പരസ്യത്തിനെതിരെയുള്ള തെളിവുകൾ ശേഖരിക്കാൻ സർക്കാർ ആരംഭിച്ചു.

ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന അതേ നിലപാട് തന്നെ മുഖ്യമന്ത്രി ലാലിന്റെ കേസിലും സ്വീകരിക്കും. ഉമ്മാക്കി കാണിച്ച് സർക്കാരിനെ വിരട്ടേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. കേസ് കൊടുത്താൽ തിരികെ കേസു കൊടുത്ത് നേരിടണമെന്നും സർക്കാർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends