Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനം തിട്ട ലോക്‌സഭാ മണ്ഡലത്തില്‍ വിജയപ്രതീക്ഷയുമായി ബിജെപി മുന്നേറുമ്പോള്‍ ആന്റോ ആന്റണിയെ മാറ്റി വേണു രാജാമണിയെ കെട്ടിയിറക്കാന്‍ നീക്കം

16 FEBRUARY 2019 11:06 AM IST
മലയാളി വാര്‍ത്ത

വേണു രാജാമണിയെ കെട്ടിയിറക്കാന്‍ ആന്റോ ആന്റണിയെ കെട്ടുകെട്ടിക്കും. കലാപവുമായി പത്തനംതിട്ട ഡി.ഡി.സിയെ തന്നെ രംഗത്തിറക്കിയത് ഇതിന് വേണ്ടി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയും ഇതിനുണ്ട്. കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് കെട്ടുകെട്ടിച്ച ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തരേയും പറഞ്ഞയക്കുകയെന്നതാണ് പുതിയ തന്ത്രം. കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗവും ഇതിന് പിന്നിലുണ്ട്.
ശബരിമല വിഷയമൊക്കെ കത്തി നില്‍ക്കുന്നതുകൊണ്ട് പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ ഇക്കുറി ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് നീക്കം. എന്‍.എസ്.എസിന്റെ പിന്തുണയുമൊക്കെ നേടിയെടുക്കുന്നതിന് അത് ആവശ്യവുമാണ്. മാത്രമല്ല, പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്താകെ ഒരു വിധത്തില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ ഹിന്ദു സ്ഥാനാര്‍ത്ഥി എന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറിയിട്ടുണ്ട്.
ഇതിന് സാഹചര്യമൊരുക്കാനാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ കലാപം ഉയര്‍ത്തിയിരിക്കുന്നത്. ആന്റോ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന പൊതുനിലപാടാണ് അവര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. മോശം എം.പിയാണ് ആന്റോ ആന്റണി എന്ന് വരുത്തിതീര്‍ത്തി അദ്ദേഹത്തെ കെട്ടുകെട്ടിയ്ക്കുകയാണ് ലക്ഷ്യം. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത അനുയായിയാണ് ആന്റോ ആന്റണി. എന്നാല്‍ ഡല്‍ഹിയിലേക്ക് കയറ്റിവിട്ടതോടെ കേരളത്തിലെ പിടി അയഞ്ഞ ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ വലിയ സമ്മര്‍ദ്ദമൊന്നും ചെലുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവും ഈ നീക്കത്തിന് പിന്നിലുണ്ട്.
കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പ് സമയത്തും ആന്റോ ആന്റണിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് മുന്നണിയുടെ ഭാഗം കൂടിയായിരുന്ന പി.സി. ജോര്‍ജായിരുന്നു ആക്രമണത്തിന്റെ കുന്തമുന. ജോര്‍ജിനെ ഉപയോഗിച്ചുകൊണ്ട് ആനേ്‌റാ ആന്റണിയെ തറപറ്റിക്കാനാണ് അന്ന് ശ്രമം നടന്നത്. ജോര്‍ജ് രംഗത്ത് എത്തിയത് തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് വേണ്ടിയായിരുന്നുവെന്ന വാദം ഇപ്പോള്‍ പാര്‍ട്ടിക്കുളള്ില്‍ ഉയരുന്നുണ്ട്. അക്കൂട്ടര്‍ തന്നെയാണ് ഇക്കുറിയും പത്തനംതിട്ട ഡി.സി്‌സിയെ ഉപയോഗിച്ച് രംഗത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ തവണ കേരളത്തിലെ കോണ്‍ഗ്രസില്‍ ഏറ്റവും ശക്തന്‍ ഉമ്മന്‍ചാണ്ടിയായിരുന്നതുകൊണ്ട് അദ്ദേഹം അത് ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ ഇന്ന് ഇതിനെ നേരിടാന്‍ ഉമ്മന്‍ചാണ്ടി ദുര്‍ബലനുമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അവിടെ ഹിന്ദുസ്ഥാനാര്‍ത്ഥി വേണമെന്നാണ് ആന്റോയെ വെട്ടാന്‍ നില്‍ക്കുന്ന വിഭാഗത്തിന്റെ അഭിപ്രായം.
മാത്രമല്ല, പത്തനംതിട്ടയ്ക്ക് സമീപം കിടക്കുന്ന കോട്ടയം ഇടുക്കി ജില്ലകളിലും ക്രിസ്തീയ സ്ഥാനാര്‍ത്ഥികളാണ് വരുന്നത്. കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടവരായിരിക്കും ഈ രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളാകുക. ആ സാഹചര്യത്തില്‍ പത്തനംതിട്ടയിലും കൂടി ഒരു കത്തോലിക്കാ വിഭാഗത്തിലുള്ള വ്യക്തി സ്ഥാനാര്‍ത്ഥിയാകുന്നത് ആ ഒരു ബെല്‍റ്റില്‍ തന്നെ ശക്തമായ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫിനുണ്ടായ ന്യൂനപക്ഷ പ്രീണന സര്‍ക്കാര്‍ എന്ന പേരുദോഷം മാറ്റിയെടുക്കാനും ഇത് അനിവാര്യമാണ്. ഈ പേരുദോഷമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിക്ക് വഴിവച്ചത്. ശബരിമല വിഷയത്തോടെ ആ പേരുദോഷത്തില്‍ കുറച്ചൊക്കെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. ആ സാഹചര്യം മുതലെടുക്കാനാണ് ഈ തെരഞ്ഞെടുപ്പില്‍ നീക്കം. അതിന് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി സുപ്രധാനമാണ്. അവിടെയാണ് കുറച്ച് ആഡ്യത്തൊക്കെമുള്ള ശശിതരൂര്‍ മാതൃകയിലുള്ള വേണു രാജാമണിയെ ഇറക്കുന്നത്. എതിര്‍വശത്ത് ബി.ജെ.പി പന്തളം രാജകുടുംബാംഗമായ ശശികുമാരവര്‍മ്മയെയാണ് പരിഗണിക്കുന്നത്. ആ പരീക്ഷണം പണ്ട് വിശ്വനാഥമേനോനെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയതുപോലെ ചീറ്റിപോകുമെന്ന് അഭിപ്രായമുണ്ടെങ്കിലും ഒരു പരീക്ഷണത്തിന് കോണ്‍ഗ്രസ് തയാറല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് കിടപിടിച്ച് നില്‍ക്കാന്‍ കഴിയുന്ന ആഢ്യനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് പരിഗണിക്കുന്നത്. അവിടെയാണ് വേണു രാജാമണി രംഗത്തുവരുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയുടെ വിദേശകാര്യസര്‍വീസിലെ മുതിര്‍ന്ന ഓഫീസര്‍മാരില്‍ ഒരാള്‍. വിദേശമലയാളികളുടെ കുടുംബങ്ങള്‍ക്ക് നിര്‍ണ്ണായകസ്വാധീനമുള്ള മണ്ഡലത്തില്‍ ഇത് ഗുണം ചെയ്യും. അതുപോലെ അല്‍പ്പം ഉന്നതരായ ആള്‍ക്കാരും ഇദ്ദേഹത്തെ അനുകൂലിക്കും. മഹാരാജാസ് കോളജിലെ പഴയ കോണ്‍ഗ്രസുകാരനെന്ന സ്ഥാനവും അദ്ദേഹത്തിനുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends