Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

വെള്ളാപ്പള്ളി & സണ്‍ വീണ്ടും... വെള്ളാപ്പള്ളി പ്രസിഡന്റായ ക്ഷേത്രത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എന്തിന് വന്‍ വന്‍തുക സഹായം ചെയ്തു; പ്രളയം വന്ന് നട്ടംതിരിയുമ്പോഴും ഈ ഉപകാരസ്മരണ എന്തിന്

16 FEBRUARY 2019 11:14 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനം പ്രളയത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല. അതിനിടെ വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് കോടികളുടെ സര്‍ക്കാരിന്റെ സഹായം വിവാദമാകുന്നു. ഒരു കാര്യവുമില്ലാതെ പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട പണം ഇങ്ങനെ വെള്ളാപ്പള്ളിയെ സുഖിപ്പിക്കാന്‍ നല്‍കണമോയെന്നാണ് ചോദ്യം.

വെള്ളാപ്പള്ളി നടേശന്റെ ക്ഷേത്രത്തെ സ്വദേശി ദര്‍ശനില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ കോടികളുടെ സഹായവുമായാണ് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിനാണ് സര്‍ക്കാരിന്റെ മൂന്നര കോടിയുടെസഹായം ലഭിച്ചിരിക്കുന്നത്.

ക്‌ഷേത്രത്തിന്റെ ബഹുനിലകെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായാണ് സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ നല്‍കിയത്. ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ സംബന്ധിക്കും.

എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഇടതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശന് സഹായം ലഭിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രളയ ദുരിതത്തിന് ശേഷം കഷ്ടപ്പെടുന്ന കേരളത്തില്‍ ഇത്തരത്തില്‍ കോടികള്‍ ഒരു സ്വകാര്യ ക്ഷേത്രത്തിന് നല്‍കുന്നതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെയാണ് വെള്ളാപ്പള്ളി നടേശന്‍ ഇടതപക്ഷത്തോട് ചേര്‍ന്നത്. ഇടത് നേതാവിനെ വിജയിപ്പിക്കണമെന്ന നിര്‍ദ്ദേശവും വെള്ളാപ്പള്ളി സമുദായാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന ഏതൊരു വിഷയങ്ങള്‍ക്കും പിന്തുണയുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു.ഇതിനിടയിലാണ് വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി ടൂറിസം വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് കൊടുക്കുക്കാന്‍ തീരുമാനിച്ചത്.

തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കണമെന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം വാശി പിടിക്കുന്ന സമയത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. വെള്ളാപ്പള്ളി നടേശന്റെ ബിജെപി വിരുദ്ധ പ്രസ്താവനകള്‍ക്കു തടയിടുകയാണ് തുഷാറിനെ മല്‍സരിപ്പിക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്. തിരുവനന്തപുരം,പത്തനംതിട്ട, തൃശൂര്‍ ഒഴികെയുള്ള ഏതു മണ്ഡലവും വിട്ടുനല്‍കാന്‍ തയ്യാറാണെന്നു ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. ബിഡിജെഎസിനെ ഇതിനോടകം തന്നെ ഇക്കാര്യം പാര്‍ട്ടി അറിയിച്ചു കഴിഞ്ഞു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സംസ്ഥാനത്ത് എത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇക്കാര്യം നേരിട്ട് തുഷാറിനോടു ആവശ്യപ്പെടും.

ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ മണ്ഢലങ്ങളിലൊന്നില്‍ തുഷാര്‍ മല്‍സരിക്കുന്നത് നന്നായിരിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്, ശബരിമല വിഷയം തുടങ്ങി നിര്‍ണായക സമയങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി ഇക്കാര്യം ഭയക്കുന്നു. തുഷാര്‍ മല്‍സരരംഗത്തെത്തുന്നതോടെ വെള്ളാപ്പള്ളി പ്രതിരോധത്തിലാകുമെന്നും എസ്.എന്‍.ഡി.പി ബിജെപിക്ക് ഒപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നുമാണ് പാര്‍ട്ടി കരുതുന്നത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഇതു മുന്‍കൂട്ടി കണ്ടാണ് തുഷാര്‍ മല്‍സരിക്കേണ്ടെന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞതെന്നാണ് സൂചന. അതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ധനസഹായവും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (19 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (57 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends