Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ നോട്ടീസ്

16 FEBRUARY 2019 11:09 AM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ നോട്ടീസ്. മുമ്പ് രണ്ട് തവണ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് ഇന്നലെ നോട്ടീസ് നല്‍കിയത്. സന്ന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. അടുത്തമാസം 20ന് മുമ്പ് വിശദീകരണം നല്‍കണം. മുന്‍പ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മദര്‍ സുപ്പീരിയര്‍ ജനറല്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 23ന് നോട്ടീസ് നല്‍കിയിരുന്നു.

ആദ്യ കത്തിലും രണ്ടാമത്തെ കത്തിലും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ തുടര്‍ച്ച തന്നെയാണ് മൂന്നാമത്തെ നോട്ടീസിലുള്ളത്. ആദ്യം അയച്ച നോട്ടീസിന് സിസ്റ്റര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയില്ല. അത് സഭയെ ചൊടിപ്പിച്ചിരുന്നു. സഭയുടെ അനുമതിയില്ലാതെ വാഹനം വാങ്ങി, പുസ്തകം പ്രസിദ്ധീകരിച്ചു, ചുരിദാര്‍ ധരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു, മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നീ ആരോപണങ്ങളാണ് എഫ്.സി.സി നേതൃത്വം ആരോപിക്കുന്നത്. പലപ്പോഴും കൃത്യസമയത്ത് സിസ്റ്റര്‍ മഠത്തില്‍ എത്താറില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് കഴിഞ്ഞ തവണ ആവശ്യപ്പെട്ടത്. വീഴ്ച വരുത്തിയാല്‍ കാനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇത്തവണത്തെ കത്തിലും അത് ആവര്‍ത്തിച്ചുട്ടുണ്ട്.

കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് എറണാകുളത്തെ സമരപ്പന്തലില്‍ ചെന്ന ശേഷം സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ ലൂസിയെ സഭാ നടപടിക്രമങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇടവകക്കാര്‍ അതിനെതിരെ രംഗത്ത്് വരുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ സഭ മുട്ടുമടക്കിയിരുന്നു. പിന്നീടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ അശോകപുരം കാര്യാലയത്തിലെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വീണ്ടും താക്കീത് കത്ത് നല്‍കിയത്.

നേരിട്ടെത്തി വിശദീകരണം നല്‍കാതെ മാധ്യമങ്ങളിലൂടെ നിലപാട് ന്യായീകരിക്കുകയും സഭയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി നിലപാട് സ്വീകരിക്കുകയും ചെയ്‌തെന്നാണ് മൂന്നാമത്തെ നോട്ടീസിലെ പ്രധാന ആക്ഷേപം. 2015 മെയ് 10 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചില്ല, അനുവാദമില്ലാതെ ഡ്രൈവിംഗ് പഠിച്ചു, സന്ന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ കവിതാ സമാഹാരം പുറത്തിറക്കി, ഇതിനായി സുപ്പീരിയര്‍ ജനറലിനു പോലും ചെലവഴിക്കാന്‍ അധികാരമുള്ളതിനേക്കാള്‍ കൂടുതല്‍ തുക അനുവാദമില്ലാതെ ചെലവഴിച്ചു.അനുവാദമില്ലാതെ പത്രങ്ങളിലും വാരികയിലും ലേഖനം പ്രസിദ്ധീകരിച്ചു,

2018 സ്‌പെതംബര്‍ 20 ന് സോഷ്യല്‍ മീഡിയ വഴിയും ടി.വി. ചാനല്‍ വഴിയും കത്തോലിക്ക സഭയെയും സന്ന്യാസിനി സഭയെയും അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചു. അത് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. പ്രാര്‍ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുകയോ ഒരുമിച്ചുള്ള ഭക്ഷണ വിരുന്നില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല തുടങ്ങിയ 13 ആരോപണങ്ങളാണ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends