Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരപരിപാടികള്‍ തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍, പുറത്താക്കുമെന്ന സഭയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും സിസ്റ്റര്‍

16 FEBRUARY 2019 11:38 AM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരപരിപാടികള്‍ തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. പുറത്താക്കുമെന്ന സഭയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി. മദര്‍ സുപ്പീരിയര്‍ ജനറല്‍ നല്‍കിയ മൂന്നാമത്തെ കത്തിനും വിശദീകരണം നല്‍കും. സന്ന്യാസിനി പട്ടം ഉപേക്ഷിക്കില്ല. നിരപരാധികളെ സംരക്ഷിക്കേണ്ട സഭ കളങ്കിതനെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ല. അതിനാല്‍ അതിനെതിരായ പോരാട്ടം തുടരും. പൊതുസമൂഹവും സഭാവിശ്വാസികളും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. സഭാ നടപടികളനുസരിച്ച് മൂന്ന് വിശദീകരണ നോട്ടീസുകള്‍ നല്‍കുകയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പുറത്താക്കുകയും ചെയ്യും. അതിനാല്‍ സഭയുടെ അടുത്ത നടപടി എന്തായിരിക്കുമെന്ന് പൊതുസമൂഹം ഉറ്റുനോക്കുകയാണ്.

അച്ചടക്കനടപടികള്‍ എടുക്കുന്നെങ്കില്‍ എടുക്കട്ടെ. സഭയ്ക്ക് എന്നെ അങ്ങനെ പറഞ്ഞു വിടാനാവില്ല. കഴിഞ്ഞ വര്‍ഷം മാത്രമാണ് എന്റെ ശമ്പളം സഭയ്ക്ക് നല്‍കാഞ്ഞത്. സാമൂഹ്യകാര്യങ്ങള്‍ക്കാണ് ആ പണം ചെലവഴിച്ചത്. അങ്ങനെ ഉപയോഗിക്കാന്‍ സഭയുടെ പ്രത്യേക അനുമതി വേണം. അതിനായി നിരവധി തവണ സഭാമേലധികാരികളെ സമീപിച്ചെങ്കിലും നിരസിച്ചു. പക്ഷെ, കാരണം വ്യക്തമാക്കിയില്ല. അതിനര്‍ത്ഥം അത്തരത്തില്‍ പണം ചെലവഴിക്കുന്നത് സഭയ്ക്ക് ഇഷ്ടമല്ലെന്നല്ലേ എന്നും സിസ്റ്റര്‍ ലൂസി ചോദിച്ചു.

സഭയിലെ പുരുഷമേധാവിത്വത്തിനും ചൂഷണത്തിനുമെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ലൂസി കളപ്പുര ആവര്‍ത്തിച്ചു. തനിക്കെതിരെ ദീപികയില്‍ ലേഖനമെഴുതിയ നോബിള്‍ പാറക്കന്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപെടുത്തുന്ന ആളാണെന്നും ഇതു തുടര്‍ന്നാല്‍ വീണ്ടും പോലീസിനെ സമിപിക്കുമെന്നും സിസ്റ്റര്‍ ആവര്‍ത്തിച്ചു. സിസ്റ്ററിന് പിന്തുണയുമായി ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലും ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലും രംഗത്തുണ്ട്. രണ്ട് സംഘടനകളുടെയും നേതൃത്വത്തില്‍ സിസ്റ്റര്‍ ലൂസിക്ക് പിന്തുണ അറിയിച്ച് ആലുവയില്‍ മുമ്പ് പ്രാര്‍ത്ഥനാ ധര്‍ണ നടത്തിയിരുന്നു. സിസ്റ്റര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഇരുകൂട്ടരും ആവശ്യപ്പെട്ടു. . ആലുവയിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന് മുന്നിലാണ് പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതും കവിതസമാഹാരം പുറത്തിറക്കുന്നതും എങ്ങനെ കനോന്‍ നിയമത്തിന്റെ ലംഘനമാകുന്നത് എങ്ങനെയെന്നും ജോയിന്റ് കിസ്റ്റ്യന്‍ കൗണ്‍സില്‍ ചോദിക്കുന്നു.

സിസ്റ്റര്‍ ലൂസിക്കെതിരെ സഭയുടെ പത്രമായ ദീപികയില്‍ ലേഖനം വന്നിരുന്നു. സന്യാസ വ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്‌പേരുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ബ്രഹ്മചര്യം അനുഷ്ഠിക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നാണ് സിസ്റ്റര്‍ അന്ന് പ്രതികരിച്ചത്. അതും സഭയെ ചൊടിപ്പിച്ചിരുന്നു. പുരോഹിതന്‍മാരെ പോലെ ജിവിക്കാന്‍ കന്യസ്ത്രികള്‍ക്ക് ആകില്ലെന്നും അത് വൃതങ്ങളുടെ ലംഘനമാണെന്നും പറഞ്ഞാണ് മാനന്തവാടി രൂപത പിആര്‍ഓ ആയ നോബില്‍ പാറക്കലിന്റെ പേരിലാല്‍ വന്ന ലേഖനം ലേഖനം അവസാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends