Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

ചാനല്‍ തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് സാവകാശം നല്‍കി ട്രായ്... മാര്‍ച്ച് 31ന് മുമ്പ് ഉപയോക്താവ് അവര്‍ക്കാവശ്യമായ പുതിയ ചാനല്‍ പാക്കേജ് തിരഞ്ഞെടുത്താല്‍, ബെസ്റ്റ് ഫിറ്റ് പ്ലാന്‍ പാക്കേജ് പിന്‍വലിക്കും, പകരം പുതിയ ചാനല്‍ പാക്കേജ് പ്രാബല്യത്തില്‍ വരും

16 FEBRUARY 2019 01:01 PM IST
മലയാളി വാര്‍ത്ത

ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി ട്രായ്. ഫെബ്രുവരി ഒന്നുമുതലാണ് കേബിള്‍, ഡിടിഎച്ച് വിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ വിവിധ സേവനദാതാക്കള്‍ തുടങ്ങി കഴിഞ്ഞു. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാര്‍ച്ച് 31 വരെ ഉപയോക്താക്കള്‍ക്ക് ചാനലുകള്‍ തിരഞ്ഞെടുക്കാം. ഇനിയും തങ്ങള്‍ക്ക് ആവശ്യമായ ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിച്ചിട്ടില്ലാത്തതിനാലാണ് സമയം നീട്ടി നല്‍കിയത്. ഇനിയും ചാനലുകള്‍ തിരഞ്ഞെടുത്തിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് കേബിള്‍, ഡിടിഎച്ച് സേവനദാതാക്കള്‍ അവര്‍ക്ക് അനുയോജ്യമായ 'ബെസ്റ്റ് ഫിറ്റ് പ്ലാനുകള്‍' നല്‍കുന്നുണ്ട്.
ഉപയോക്താക്കളുടെ ഉപയോഗ രീതി അനുസരിച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ തന്നെയാണ് ബെസ്റ്റ് ഫിറ്റ് പ്ലാനിലെ ചാനലുകള്‍ തീരുമാനിക്കുന്നത്. ഉപയോക്താക്കള്‍ നിലവില്‍ നല്‍കുന്ന തുകയില്‍ കൂടാത്ത വിധമാണ് ബെസ്റ്റ് ഫിറ്റ് പ്ലാനുകള്‍ നല്‍കുക. അതായത് ബെസ്റ്റ് ഫിറ്റ് പ്ലാനിന്റെ പേരില്‍ കേബിള്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് നിങ്ങളില്‍ നിന്നും അധിക തുക ഈടാക്കാന്‍ സാധിക്കില്ല. എന്നാല്‍ മാര്‍ച്ച് 31ന് മുമ്പ് ഉപയോക്താവ് അവര്‍ക്കാവശ്യമായ പുതിയ ചാനല്‍ പാക്കേജ് തിരഞ്ഞെടുത്താല്‍, ബെസ്റ്റ് ഫിറ്റ് പ്ലാന്‍ പാക്കേജ് പിന്‍വലിക്കും. പകരം പുതിയ ചാനല്‍ പാക്കേജ് പ്രാബല്യത്തില്‍ വരും.

ഉപയോക്താവിന്റെ നിര്‍ദേശം ലഭിച്ച് 72 മണിക്കൂറിനകം പുതിയ പ്ലാന്‍ നിലവില്‍ വരുത്തണമെന്നാണ് സേവനദാതാക്കള്‍ക്കുള്ള ട്രായിയുടെ നിര്‍ദേശം. ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് ട്രായിയുടെ പുതിയ നിര്‍ദേശങ്ങള്‍. ഇതുവഴി സേവനദാതാക്കളില്‍ നിന്നുള്ള ചൂഷണം ഒഴിവാക്കാനാവുമെന്നും ചിലവ് കുറയുമെന്നുമാണ് ട്രായ് അവകാശപ്പെടുന്നത്.
ടാറ്റാ സ്‌കൈ, എയര്‍ടെല്‍, ഡിഷ് ടിവി, സണ്‍ ഡയറക്ട്, വീഡിയോകോണ്‍, ഹാത്ത് വേ പോലുള്ള ഡിടിഎച്ച് സേവനദാതാക്കള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ നിന്നും ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചാനല്‍ നിരക്കുകള്‍ പരിശോധിക്കാന്‍ ട്രായിയുടെ വെബ്‌സൈറ്റില്‍ ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷനും ലഭ്യമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (19 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (57 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends