Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി റോബിൻ വടക്കുംചേരി ചില്ലറരക്കാരനല്ല; ദീപിക പത്രസ്ഥാപനത്തിന്റെ പ്രൊഡക്ഷൻ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവർത്തിച്ച ചരിത്രം;കുടുംബം കലക്കിയും കുരുന്നുകളെ പീഡിപ്പിച്ചിരുന്നും ജീവിച്ച ഇയാൾക്ക് പോലീസിനും രാഷ്ട്രീയക്കാർക്കിടയിൽ വൻ സ്വാധീനം

16 FEBRUARY 2019 02:15 PM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി സീറോ മലബാർ കത്തോലിക്കാ സഭ വൈദികൻ ഫാ. റോബിൻ വടക്കുംചേരിയുടെ ലീല വിലാസങ്ങൾ ചെറുതൊന്നുമല്ല . ഇതിനുമുൻപും അദ്ദേഹം പല തവണ ലീലാവിലാസങ്ങൾ നടത്തിയിട്ടുണ്ട് . ചരിത്രം ഇങ്ങനെ;

1998 -ൽ കൽപ്പറ്റയിലെ ഡീപോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സ്‌കൂളിൽ അസിസ്റ്റന്റ് മാനേജരായിട്ട് പ്രവർത്തിക്കവെയാണ് ഫാ. റോബിൻ ആദ്യമായി പീഡനവിവാദത്തിൽപ്പെടുന്നത്. ഏഴാം ക്‌ളാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ മടിയിൽ പിടിച്ചു ഇരുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കാര്യം ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടി വീട്ടുകാരോട് പരാതിപെടുകയായിരുന്നു . തുടർന്ന് മാതാപിതാക്കൾ അച്ഛനെ തെറി വിളിക്കുകയും ചെയ്തു.അന്ന് കേസാവാതിരിക്കാൻ സഭ ശിക്ഷ നടപടിയെടുത്ത് ഒതുക്കുകയും ചെയ്തു .

മാനന്തവാടിയിലെ തന്നെ ഏറ്റവും പ്രമുഖമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഡീപോൾ. സ്‌കൂളിൽ നിന്നും ലൈംഗീക അപവാദം നേരിടുന്ന റോബിനെതിരെ അച്ചടക്ക നടപടികളൊന്നും തന്നെ സഭ എടുത്തിരുന്നില്ല. പിന്നീടിരുന്ന ഇടവകകളിലെല്ലാം ഇയാൾ സ്ത്രീ വിഷയത്തിൽ പേരു ദോഷം കേൾക്കുകയായുണ്ടായി.

ഒരു ഇടവകയിൽ വികാരിയായിരിക്കെ വിവാഹിതയായ വീട്ടമ്മയുമായി അവിഹിത ബന്ധം ഉണ്ടാക്കുകയും നാട്ടുകാർ കയ്യോടെ പിടികൂടുകയും ചെയ്തു. ആ സ്ത്രീയുടെ വിവാഹ മോചന സമയത്ത് സഭ അധികൃതർ സ്ത്രീയിൽ നിന്ന് മൊഴി എടുത്തിരുന്നു. അപ്പോൾ പോലും ഫാദറിനെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിനുപുറമേ ഒട്ടേറെ ഇടവകകളിൽ റോബിൻ കുടുംബ കലഹമുണ്ടാക്കിയിരുന്നു.

കുടുംബം കലക്കിയും കുരുന്നുകളെ പീഡിപ്പിച്ചിരുന്നും കഴിഞ്ഞ ഇയാളെ ഫാരീസ് അബൂബക്കർ ദീപികയുടെ പ്രൊഡക്ഷൻ മാനേജർ ആക്കിയിരുന്നു.ഇത് മാനന്തവാടി രൂപത അറിഞ്ഞു തന്നെയായിരുന്നു.

2005-08 കാലഘട്ടത്തിൽ ആദ്യം പ്രൊഡക്ഷൻ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവർത്തിച്ച ആളാണ് ഫാദർ റോബിൻ.ഫാരീസിന്റെ ദീപികയിലെ പ്രവർത്തനത്തെ എല്ലാം നിയന്ത്രിച്ച വ്യക്തിയാണ് റോബിൻ.

കർഷക സംഘടനയായ ഇൻഫാമിന്റെ മാനന്തവാടി രൂപതയുടെ കീഴിൽ ഡയറക്ടറുമായിരുന്നു. മാനന്തവാടി രൂപതക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയുമായിരുന്നു. കൊട്ടിയൂർ മേഖലയിലും വലിയ നേതൃപദവിയിലിരുന്ന ആളാണ് വൈദികൻ. കൊട്ടിയൂർ വികസനസമിതിയുടെ ചെയർമാനായിരുന്നു. ഇൻഫാമിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനും ശ്രമിച്ച വ്യക്തിയാണ് റോബിൻ.

ദീപികയുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ഫാരീസിന് എഴുതികൊടുക്കാൻ കാഞ്ഞിരപ്പള്ളി മെത്രാന് എല്ലാ വിധത്തിലുമുള്ള ഒത്താശയും ചെയ്തു കൊടുത്തത് റോബിനായിരുന്നു. ദീപികയിൽ ജോലി ചെയ്തിരുന്നപ്പോഴും ഇയാൾക്കെതിരെ ഗുരുതരമായ ലൈംഗീകാരോപണങ്ങൾ ഉയർന്നിരുന്നു . സ്ത്രീകളെ വെറുതെ വിടില്ലായിരുന്നുവെന്നാണ് അന്ന് ദീപികയിൽ ജോലി ചെയ്തിരുന്ന ചിലർ വെളുപ്പെടുത്തിയത്.

ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്ന റോയ് മാത്യു ഇയാളുടെ ലീലാവിലാസങ്ങളിൽ കുപിതനായ റോബിനെ തല്ലിയെന്ന വാർത്ത അന്ന് മാധ്യമങ്ങൾക്കിടയിൽ കൊട്ടിഘോഷിച്ചിരുന്നു. ദീപികയിൽ നിന്നും പുറത്തു ആയപ്പോൾ ഓഫിസിൽ നിന്ന് കമ്പ്യൂട്ടർ അടക്കമുള്ള ചില ഉപകരണങ്ങൾ എടുത്തുകൊണ്ടു പോയതിനു ചില ജീവനക്കാർ ഇയാളെ മർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇത്രെയേറെ വിവാദങ്ങൾ ഉണ്ടായിട്ടുപോലും പിന്നീട് ഇയാൾ പദവിയേറ്റത് മാനന്തവാടി രൂപതക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയായിട്ടാണ്. സ്‌കൂളുകളുടെ അഡ്മിഷൻ , നിയമനങ്ങൾ തുടങ്ങിയ എല്ലാവിധ കാര്യങ്ങളിലും മെത്രാനെക്കാളും അധികാരമുള്ള പദവിയാണ് ഇയാൾ വഹിച്ചിരുന്നത്.

ഇക്കാലയളവിൽ അന്യ സംസ്ഥാനങ്ങളിലെ നേഴ്സിങ് കോളേജുകളിലേക്ക് പെൺകുട്ടികളെ അയക്കുന്ന കച്ചവടം കമ്മീഷൻ അടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. ആ കച്ചവടം കൊഴുത്തപ്പോൾ ആന്ധ്രയിൽ പൂട്ടിക്കിടന്ന കോളേജുകൾ വിലക്ക് വാങ്ങി ഇവയിൽ നേഴ്സിങ് വിദ്യാർത്ഥികളെ അങ്ങോട്ട് കൊണ്ടുപോകാൻ തുടങ്ങിയിരുന്നു . ഇങ്ങനെ കൊണ്ടുപോകുന്ന പെൺകുട്ടികളെ ദുരുപയോഗിക്കുന്നു എന്ന് ചില പരാതികൾ ഉയർന്നതോടെ അത് സഭ ഇടപെട്ട് നിർത്തിച്ചു.

സഭാ അധികാരികളുമായി കാര്യമായ ബന്ധം ഇദ്ദേഹത്തിനില്ലായിരുന്നു. പോലീസിനും രാഷ്ട്രീയക്കാർക്കിടയിലുമുള്ള ബന്ധമാണ് ഇയാൾ പ്രധാനായുധമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പീഡനങ്ങൾ ഇയാൾ തുടർന്നത്. തുടർന്ന് ചില വൈദികർ ഇയാളെ കെണിയിലാക്കുകയും അതീവ രഹസ്യമായി കാനഡയിലേക്ക് വിമാനം കയറാൻ തീരുമാനിച്ച ഇയാളെ പോലീസ് പിടികൂടിയത്.

റോബിൻ കാനഡയിൽ പറന്നിരുന്നവെങ്കിൽ രക്ഷപ്പെടുമായിരുന്നു. ഫാരീസ് അബൂബേക്കറിന്റെ അടുപ്പക്കാരനായ ഫാദർ ഇത്തരത്തിൽ രക്ഷപ്പെട്ടാൽ അത് പിണറായിയുടെ മേൽ ആരോപണമായി പതിക്കുമായിരുന്നു. നേരത്തെ, വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടന്നതായും പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചിരുന്നു.

പത്രസ്ഥാപനത്തിന്റെ പഴയ സ്വാധീനവും രൂപതയുടെ പിന്തുണയും ഉപയോഗിച്ച് പീഡനക്കേസ് ഒതുക്കാൻ തീവ്രശ്രമമാണ് ഫാദർ നടത്തിയതെന്ന പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു.

അതിനിടെ കേസിന്റെ അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നു മാനന്തവാടി രൂപത അറിയിപ്പ് നൽകി . ഫാ. റോബിനെതിരായ പരാതിയെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങൾക്കായി പ്രത്യേകകമ്മിറ്റിയെ മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം നിയോഗിച്ചു.

ഫാ. റോബിനെ ബിഷപ് സസ്പെൻഡ് ചെയ്തു. ഇടവക വികാരിസ്ഥാനത്തുനിന്നു നീക്കുകയും കുർബാന അർപ്പിക്കുന്നതിനും വചനപ്രഘോഷണം നടത്തുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തു . ബിഷപ്പിന്റെ കൽപ്പന കൊട്ടിയൂർ ഇടവകയിലും മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിലും പ്രസിദ്ധപ്പെടുത്തി. വികാരി സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടതോടെ സ്‌കൂൾ മാനേജർ പദവിയും അദ്ദേഹത്തിൽനിന്നു മാറ്റപ്പെട്ടതായി രൂപതാ പി.ആർ.ഒ. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചിരുന്നു . കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തിൽ വൈദികൻ ഉൾപ്പെട്ട വാർത്ത സഭ ഗൗരവത്തോടെ കാണുന്നതായി കെ.സി.ബി.സി വക്താവും പ്രതികരിച്ചിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends