Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുല്‍വാമ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാതന്ത്ര സേനാനികളായി പാക്ക് മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

16 FEBRUARY 2019 01:36 PM IST
മലയാളി വാര്‍ത്ത

പുല്‍വാമ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാതന്ത്ര സേനാനികളായി പാക്ക് മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. ദ നേഷന്‍ എന്ന പത്രമാണ് ഒന്നാം പേജില്‍ സ്വാതന്ത്ര്യസേനാനി ആക്രമണം നടത്തിയെന്ന് തലക്കെട്ട് സഹിതം വാര്‍ത്ത നല്‍കിയിരിക്കുനനത്. ഇന്ത്യന്‍ സൈന്യം അവരുടെ അധീനതയിലുള്ള കാശ്മീരില്‍ നടത്തിവരുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണിതെന്നും പത്രം പറയുന്നു. ആക്രമണം പ്രദേശവാസികള്‍ക്കും വിഘടന വാദികള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതാണ് ആക്രമണമെന്നും പത്രം പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്‍മാര്‍ക്ക് പരുക്കേറ്റു. അതില്‍ ചിലരുടെ നിലഗുരുതരമാണ്.

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറിയ ജയ്ഷ് ഇ മുഹമ്മദ് ചാവേര്‍ അദില്‍ അഹമ്മദ് ദാറിനെ സ്വാതന്ത്ര സേനാനിയാണെന്നാണ് ദ നേഷന്‍ പറയുന്നത്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ജയ്ഷ് ഇ മുഹമ്മദിന്റെ ഔദ്യോഗിക വക്താവിന്റെ പ്രതികരണവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ഏറ്റെടുത്തെന്നാണ് ജയ്ഷ് ഇ മുഹമ്മദ് നേതൃത്വം ആക്രമണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരില്‍ അവര്‍ നടത്തുന്ന ആക്രമണങ്ങളും ക്രൂരതകളും സഹികെട്ട് നമ്മുടെ ആളുകള്‍ കഴിയുകയാണ്. അവര്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാനാവുമെന്നും ഇന്ത്യാ ഗവണ്‍മെന്റ്് ഇനിനെ ഭീകരാക്രമണമായാണ് ലോകത്തിന് മുന്നില്‍ ചീത്രീകരിച്ചിരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും നയതന്ത്രബന്ധവും ഭീകരാക്രമണം വഷളാക്കുമെന്നാണ് പാകിസ്ഥാനിലെ പ്രധാന പത്രമായ ഡോണ്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ ജനത സ്വാതന്ത്ര്യത്തിനായി നടത്തുന്ന പോരാട്ടത്തില്‍ പതിനായിരക്കണക്കിന് ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. അതിന് പാകിസ്ഥാന്‍ സര്‍ക്കാരിനെ ഇന്ത്യ കുറ്റക്കാരാക്കാക്കി ചിത്രീകരിക്കുകയാണെന്നും ഡോണ്‍ പറയുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35, 370 വകുപ്പുകള്‍ ഉപയോഗിച്ച് കാശ്മീരില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് തെഹ്‌രക്കി ഈ ഹുറിയത്തിന്റെ ജമ്മു കാശ്മീര്‍ ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് സെഹാരി ചൂണ്ടിക്കാട്ടിയെന്നും ദ നേഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്യുന്നത് പതിവാണ്. സൈന്യത്തിന് നേരെ കല്ലെറിയാനേ സാധാരണക്കാര്‍ക്ക് കഴിയൂ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഏകദേശം എഴുപതിനായിരത്തോളം കാശ്മീരികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാക്ക് അധിനിവേശ കാശ്മീരില്‍ തമ്പടിക്കുന്ന തീവ്രവാദികളെ കുറിച്ചോ, അവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഒരു പത്രവും യാതൊന്നും പറയുന്നില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിട്ടും പാകിസ്ഥാന്‍ പത്രങ്ങള്‍ ന്യായീകരണവുമായി എത്തിയിരിക്കുന്നതിനെതിരെ ഇന്ത്യയിലെ പൊതുസമൂഹം അപലപിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends