Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട് രണ്ടംഗ സംഘം 50 പവനും അരലക്ഷം രൂപയും കവര്‍ന്നു. ആലുവ ചെമ്മങ്ങനാട് ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്

16 FEBRUARY 2019 01:28 PM IST
മലയാളി വാര്‍ത്ത

ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട് രണ്ടംഗ സംഘം 50 പവനും അരലക്ഷം രൂപയും കവര്‍ന്നു. ആലുവ ചെമ്മങ്ങനാട് ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ശബ്ദം കേട്ട് ഡോക്ടര്‍ ഗ്രേസ് മാത്യു ഉണര്‍ന്നപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കാതിലും കഴുത്തിലും കിടന്ന ആഭരണങ്ങള്‍ വാങ്ങി. ശേഷം ഇവരുടെ ലോക്കറിലിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു. ഒന്നര മണിക്കൂറോളം വീട്ടില്‍ തങ്ങിയ ശേഷമാണ് പ്രതികള്‍ പോയത്. ചെമ്മങ്ങനാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റാണ് ഗ്രയ്‌സ് മാത്യൂ. കെ.എസ്.ഇ.ബി ഓഫീസിന് തൊട്ടടുത്താണ് വീട്. പക്ഷെ, മോഷണ വിവരം പുറംലോകം രാവിലെയാണ് അറിയുന്നത്.

ഏക മകന്‍ ഡോ. അജിത്ത് നേവിയിലാണ്. ഡോ. ഗ്രേസ് മാത്യു 15 വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. ഉപദ്രവിക്കരുതെന്ന് ഡോക്ടര്‍ കേണപേക്ഷിച്ചതിനാല്‍ കള്ളന്‍മാര്‍ അതിന് മുതിര്‍ന്നില്ല. അടിവസ്ത്രവും മുഖംമൂടിയും ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. അതിനാല്‍ ആരേയും തിരിച്ചറിയാനായില്ല. ബാങ്കിലെ ലോക്കറില്‍ നിന്ന് ഡോക്ടര്‍ കഴിഞ്ഞ ദിവസം സ്വര്‍ണം എടുത്തിരുന്നു. ഈ വിവരം അറിയാവുന്നവരാണ് മോഷണം നടത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ ഉള്‍പ്പെടെ എത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും എത്തി. സമീപത്തെ സിസിടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് യാതൊരു തരത്തിലുമുള്ള സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയായതിനാല്‍ വീടിനും പരിസരത്തും ഉള്ളവരെയും പതിവായി വീട്ടിലും ആശുപത്രിയിലും സന്ദര്‍ശനം നടത്തുന്നവരെയും ചോദ്യം ചെയ്യും.

വാഹനങ്ങള്‍ ഇടതടവില്ലാതെ പോകുന്ന പ്രദേശത്ത് ഇത്തരമൊരു മോഷണം നടന്നത് ആസുത്രിതമായാണെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇതുവഴി പലവട്ടം കടന്ന് പോയിരുന്ന വാഹനങ്ങളേ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷ്ടാക്കളുടെ വിരലടയാളം പരിശോധിച്ചു. വലിയ കവര്‍ച്ചകള്‍ നടത്തിയ കേസില്‍ പിടിയിലായ പ്രതികളുടേതാണോ ഇതെന്ന് പരിശോധിക്കണം. സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആലുവയില്‍ മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ വ്യാപകമാണ്. രണ്ട് വര്‍ഷം മുമ്പ് ആലുവയിലെ ഒരു വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ 100 പവന്‍ കവര്‍ന്നിരുന്നു. അതിന്റെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. ആലുവാ പാനായിക്കുളം തീവ്രവാദ ബന്ധമുള്ളവരുടെ കേന്ദ്രമാണ്. അതുപോലെ കുഴല്‍പ്പണക്കാരും കൊള്ളപ്പലിശക്കാരും ഗുണ്ടാസംഘങ്ങളും ഇവിടെ ശക്തമാണ്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends