Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടുവാളും മഴുവും ഉപയോഗിച്ച്‌ തല വെട്ടി പിളര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘം- കൊല നടത്താന്‍ സംഘം ഉപയോഗിച്ചത് പ്രൊഫഷണല്‍ സംഘം നടത്തുന്ന കൊലപാതക രീതി...

18 FEBRUARY 2019 01:08 PM IST
മലയാളി വാര്‍ത്ത

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കൊടുവാളും മഴുവും ഉപയോഗിച്ച്‌ തല വെട്ടി പിളര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ചത്. പ്രൊഫഷണല്‍ സംഘം നടത്തുന്ന കൊലപാതക രീതിയാണ് കൊല നടത്താന്‍ സംഘം ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ട സംഘത്തെ കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച്‌ കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി.എം പ്രദീപ് കുമാര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, വെട്ടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളിന്റെ ഒരു കഷണം എന്നിവ കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ഉപയോഗിച്ച പ്രധാന ആയുധങ്ങളെല്ലാം സംഘം വന്ന വാഹനത്തില്‍ തന്നെ കടത്തിയിരുന്നു. ജീപ്പിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ശരത്തിനെയാണ് സംഘം ആദ്യം വെട്ടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കൃപേഷിനെ വളഞ്ഞിട്ട് വെട്ടുകയായിരുന്നു.

ശരത്തിന്റെ വീടിന്റെ സമീപവാസികളായ രണ്ടു കുടുംബങ്ങള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് അടുത്ത ബന്ധു ഗോവിന്ദന്‍ ആരോപിച്ചു. യുവാവിന് നേരെ നേരത്തെ വധഭീഷണി ഉണ്ടായിട്ടും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ സംഭവ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കൃപേഷിന്റേയും ശരത്തിന്റെയും മൃതദേഹങ്ങള്‍ ആദൂര്‍ സി.ഐ എ.എം മാത്യു, കുമ്ബള സി.ഐ കെ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

മാരകമായ വെട്ടുകളാണ് ശരീരങ്ങളിലുള്ളത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇന്നലെ രാത്രി വൈകി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വധ ഗൂഢാലോചന സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന് തന്നെയാണ് വിലയിരുത്തല്‍. ആളൊഴിഞ്ഞ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. അക്രമത്തിന് ശേഷം റോഡിലൂടെ പോയവരാണ് സംഭവം കാണുന്നത്. ശരത്തിനെ ആദ്യം കണ്ടെങ്കിലും കൃപേഷിനെ 150 മീറ്റര്‍ അകലെ കുറ്റിക്കാട്ടിലാണ് രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടത്തിയതിന് ദൃക്‌സാക്ഷികള്‍ ആരും ഇല്ലാത്തതും കൊലയാളികള്‍ക്ക് രക്ഷപെടല്‍ എളുപ്പമാക്കി. രക്തത്തില്‍ കുളിച്ചു കിടന്ന യുവാക്കളെ ഏറെ നേരത്തിന് ശേഷമാണ് ആളുകള്‍ കാണുന്നത് .അരും കൊലകള്‍ കണ്ണൂര്‍ മോഡലില്‍ ആസൂത്രിതമായാണ് നടപ്പിലാക്കിയതെന്നു കോണ്‍ഗ്രസ് പറയുമ്ബോഴും കൊല നടത്തിയത് ആരെന്നു കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനും വലിയ തലവേദന ആയിട്ടുണ്ട്.


ബൈക്ക് യാത്രക്കാര്‍ ആയിരുന്ന ഇരുവരും വെട്ടേറ്റു വീണു കിടക്കുന്നത് കണ്ടു എന്നാണ് ആശുപത്രിയില്‍ എത്തിച്ചവര്‍ പറഞ്ഞത്. മറ്റു കാര്യങ്ങള്‍ ആര്‍ക്കും അറിയില്ല. മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണം യോഗം കഴിഞ്ഞു മടങ്ങിയവരെ ആണ് വെട്ടി കൊന്നത്. ഇവിടെ സി.പി.എം -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കുറേനാളായി ഉരസല്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കൊലപാതകം നേരത്തെ സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ചതിലുള്ള പ്രതികാരമായാണെന്ന് പറയുന്നുണ്ട്.

മുന്നാട് പീപ്പിള്‍സ് കോളജില്‍ വിദ്യാര്‍ത്ഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി ആക്രമിക്കുന്നു എന്ന് ആരോപിച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് ബസ് തടഞ്ഞ് സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം ഏച്ചിലടുക്കത്തെ എ പീതാംബരന്‍, കേരളാ പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ടെ എ സുരേന്ദ്രന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ കൃപേഷ് അടക്കം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനു ശേഷം പലപ്പോഴായി പെരിയയിലും പരിസരങ്ങളിലും സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (46 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (59 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends