നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...

നേപ്പാളിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 105 ഇന്ത്യാക്കാരും 37 പ്രവാസി ഇന്ത്യാക്കാരും ഉള്‍പ്പെടെ 400 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്.
പ്രളയത്തില്‍ കുടുങ്ങിയ 250 ഓളം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്‍ ഷാ അറിയിച്ചു. അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നേപ്പാള്‍ സൈന്യം, നേപ്പാള്‍ അംഡ് പൊലീസ് ഫോഴ്‌സ്, നേപ്പാള്‍ പൊലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബീര്‍ ഹോസ്പിറ്റല്‍, നാഷണല്‍ ട്രോമ സെന്റര്‍ എന്നിവിടങ്ങളില്‍ 100 ലേറെ കിടക്കകള്‍ പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കായി മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കുടിവെള്ളം, മരുന്നുകള്‍, ഇടക്കാല താമസസ്ഥലം എന്നിവ ഒരുക്കും. തകര്‍ന്ന പാലങ്ങള്‍, വൈദ്യുതി വിതരണം, കുടിവെള്ള ശൃംഖലകള്‍ എന്നിവ പുനഃസ്ഥാപിക്കാനായി മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി ബലേന്‍ ഷാ . ടിബറ്റിനോട് ചേര്‍ന്നുള്ള റസുവ ജില്ലയിലാണ് വന്‍ നാശം വിതച്ച് മിന്നല്‍ പ്രളയമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വീടുകള്‍, പാലങ്ങള്‍ തുടങ്ങിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.
ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ടിബറ്റന്‍ മേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഇരച്ചെത്തി. നിരവധി മരങ്ങളും വീടുകളും പാലങ്ങളും വെള്ളപ്പാച്ചിലില്‍ തകര്‍ന്നു.
നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയി. മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കി മുന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭോട്ടെ കോശി നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും, ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























