പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവർ നസറുദ്ദീനാണ് മരിച്ചത്.
കല്ലടിക്കോടിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് മുണ്ടൂർ മുതൽ കല്ലടിക്കോടുവരെ ഗതാഗത തടസ്സം രൂപപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലോറികളിലൊന്നിൽ വളർത്തുമൃഗങ്ങൾക്ക് കൊടുക്കാനുള്ള അറക്കപ്പൊടിയായിരുന്നു. ഈ ലോറിയിലെ ഡ്രൈവറായിരുന്നു മരിച്ച നസറുദ്ദീൻ.
അപകടത്തിൽ കണ്ടെയ്‌നർ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടം കണ്ട് വാഹനത്തിൽ നിന്ന് പെട്ടെന്ന് ഇറങ്ങിയതിനാലാണ് ജീവപായമില്ലാതെ രക്ഷപ്പെട്ടതെന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ വ്യക്തമാക്കി. സ്ഥലത്ത് ക്രെയിനുകളെത്തി വാഹനങ്ങൾ നീക്കുന്നതിനാൽ ഗതാഗത തടസ്സം രൂപപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























