എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

പ്രതിപക്ഷ മുന്നണിയായ എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് തെരുവിലേക്ക് പടരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി പിണറായി വിജയനെതിരെ സിപിഐ മുഖപത്രം രൂക്ഷവിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ കടുത്ത ഭാഷയിൽ തിരിച്ചടിച്ച് മുതിർന്ന സിപിഎം നേതാവ് വി. ശിവൻകുട്ടി രംഗത്തെത്തി. സിപിഐക്ക് മുന്നണി ശക്തിപ്പെടുത്താൻ താല്പര്യമില്ലെന്നും രാഷ്ട്രീയ മര്യാദ ലംഘിച്ചത് അവരാണെന്നുമാണ് ശിവൻകുട്ടിയുടെ ആഞ്ഞടിക്കൽ. വെറും പദവികൾക്കായി പ്രതിപക്ഷം തമ്മിലടിക്കുമ്പോൾ ഭരണകക്ഷിയായ യുഡിഎഫിന് ഇത് പുതിയ രാഷ്ട്രീയ ആയുധമാവുകയാണ്.
https://www.facebook.com/Malayalivartha
























