Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ കൊന്നത് ഈ കുടിലിന്റെ സ്വപ്നങ്ങള്‍; കണ്ണീരായി കൃപേഷിന്റെ ഓലപ്പുര...

18 FEBRUARY 2019 04:26 PM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെമാത്രമല്ല ആകെയുള്ള പ്രതീക്ഷയാണ് ഇന്നലെ ആക്രമികളുടെ വാള്‍തലയ്ക്കല്‍ ഒടുങ്ങിയത്. ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിക്കുമ്പോള്‍. രാഷ്ട്രീയത്തിനപ്പുറം കടന്നുചെല്ലേണ്ടത് ഈ വീട്ടിലേക്കാണ്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍ കേരളത്തിന്റെ ഉള്ളുലയ്ക്കുകയാണ് . ഈ ഓലപ്പുരയില്‍ നിന്നും മകന്‍ അവസാനം ഇറങ്ങിപ്പോയത് മരണത്തിലേക്കായിരുന്നെന്ന് അറിയാതെ വാവിട്ട് കരയുകയാണ് ഉറ്റവര്‍. വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തും ഒട്ടേറേപേര്‍ പങ്കുവയ്ക്കുകയാണ്. പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍. അമ്മയും രണ്ടുസഹോദരിമാരുമടങ്ങുന്ന ആ കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയും കൃപേഷിലായിരുന്നു.

പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന് മാരകമായ പതിനഞ്ചു വെട്ടുകളേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വെട്ടേറ്റ് തലച്ചോറ് പിളര്‍ന്ന നിലയിലാണ്. ഇടതുനെറ്റി മുതല്‍ 23 സെ.മീ. നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റെന്നും റിപ്പോര്‍ട്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും പോസ്റ്റ് മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുകയാണ്. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ക്ക് സമാനമാണ്.കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കെന്ന് എഫ്.ഐ.ആര്‍. കൃപേഷിനോടും ശരത് ലാലിനും സിപിഎം പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നതായി എഫ്.ഐ.ആര്‍ പറയുന്നു. ആക്രമണത്തിന്റെ വിവരം പ്രാദേശിക നേതാക്കള്‍ക്ക് ഉണ്ടെന്ന സൂചനയും എഫ്.ഐ.ആറില്‍ ഉണ്ട്. അതേസമയം പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്നാണ് പൊലീസ് നിഗമനം.

പ്രാദേശികസഹായത്തോടെ ശരത്്‌ലാലിന്റെയും കൃപേഷിന്റെയും നീക്കങ്ങള്‍ പിന്തുടര്‍ന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. അതേസമയം ശരത് ലാലിനും കൃപേഷിനും വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ലഭിച്ചത് ശരത് ലാല്‍ പൊലീസിനെ അറിയിച്ചിരുന്നു. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെയും അറിച്ചിരുന്നതായി ശരത് ലാലിന്റെ പിതൃസഹോദരന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (46 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (59 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends