Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫെബ്രുവരിയുടെ നോവായി; ഷുക്കൂര്‍, ഷുഹൈബ്, കൃപേഷും ശരത് ലാലും ചോരക്കളി കൊണ്ടുപോയ ചെറുപ്പം

18 FEBRUARY 2019 04:22 PM IST
മലയാളി വാര്‍ത്ത

എഴുവര്‍ഷം മുന്‍പ് ഷുക്കൂര്‍, ഒരുവര്‍ഷം മുന്‍പ് ഷുഹൈബ്, ഇപ്പോള്‍ കൃപേഷും ശരത് ലാലും. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ജീവനറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എല്ലാവരും ചെറുപ്പക്കാര്‍. നാളെയുടെ പ്രതീക്ഷകള്‍. ഈ കൊലപാതകങ്ങളെല്ലാം ഫെബ്രുവരിയില്‍. ആവര്‍ത്തിക്കുന്ന ഈ അരുകൊലകള്‍ നഷ്ടമുണ്ടാക്കുന്നത് കേവലം പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല. 'നാന്‍പെറ്റ മകനെ' എന്നു വിലപിക്കുന്ന ഓരോ അമ്മമാര്‍ക്കും കൂടിയാണ്. പ്രണയവും പൂക്കളും ശലഭമോഹങ്ങളും നിറമുള്ള ഒരായിരം കനവുകള്‍ക്കും കൂടിയാണ്.

കല്ല്യോട്ട് വീണ്ടും അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിയാണ് ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. സിപിഎം–കോണ്‍ഗ്രസ് സംഘര്‍ഷം പതിവായി നിലനിന്നിരുന്ന പ്രദേശങ്ങളാണ് പെരിയയും കല്യോട്ടും. സാഹചര്യം സാധാരണ നിലയിലേക്ക് തിരികെ വരുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം. കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ക്രൂരമായ ആക്രമണത്തില്‍ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. 25 വയസില്‍ താഴെ മാത്രമുള്ള ചെറുപ്പക്കാരെയാണ് ഇത്രത്തോളം ക്രൂരമായി രാഷ്ട്രീയവെറി തീര്‍ക്കാന്‍ കൊന്നുതള്ളിയത്.
കേരളത്തില്‍ വന്‍കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരാണ്ട് തികഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യവും പ്രാദേശികതലത്തിലുള്ള ഗൂഢാലോചനയുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷുഹൈബ് വധത്തിന് പിന്നാലെ സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

2018 ഫെബ്രുവരി 12നു രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയ്ക്കു മുന്‍പിലാണു ഷുഹൈബ് അക്രമികള്‍ വെട്ടുന്നത്. 41 തവണ ശരീരത്തില്‍ വെട്ടേറ്റിരുന്നു. കാലിലും ഒട്ടേറെ വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഷുഹൈബ് മരിക്കുന്നത്. ജനുവരി 12ന് എടയന്നൂര്‍ ടൗണിലുണ്ടായ സിപിഎംകോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ ചാലോടിലെ ബൈജുവിനു പരുക്കേറ്റതായും ബൈജുവും സിപിഎം പ്രാദേശിക നേതാക്കളും നടത്തിയ ഗൂഢാലോചനയാണു ഷുഹൈബിന്റെ കൊലപാതകത്തിലെത്തിയതെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞത്.


ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഫെബ്രുവരിയിലാണ് ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനും കൊല്ലപ്പെടുന്നത്. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും കൊലക്കുറ്റം ചുമത്തി.'പാര്‍ട്ടിക്കോടതി തീരുമാനമെന്ന പോലെ വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം' ഷുക്കൂര്‍ വധത്തില്‍ 2012 ഓഗസ്റ്റ് 23ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇങ്ങനെയായിരുന്നു പരാമര്‍ശിച്ചത്. നേതാക്കളെ തടഞ്ഞതിന് പ്രതികാരമായി, പിടിയിലായവരെ വധിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പട്ടാപ്പകല്‍ 'വിചാരണ' നടത്തി 'വധശിക്ഷ' നടപ്പാക്കിയെന്നും പൊലീസും സിബിഐയും ഒരുപോലെ വ്യക്തമാക്കി.
2012 ഫെബ്രുവരി 20ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പ് പട്ടുവം അരിയിലില്‍ തടഞ്ഞു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇതിന് പിന്നാലെ തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെത്തി ജയരാജന്‍ പരാതി നല്‍കി. നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ പ്രവേശിച്ചു. ഇതേസമയം പരുക്കേറ്റ സുഹൃത്ത് പി.വി. അയൂബിനെയും കൊണ്ട് പുഴ കടക്കുകയായിരുന്ന ഷുക്കൂര്‍, പി. സക്കറിയ, എന്‍.കെ. ഹാരിസ്, അബ്ദുല്‍ സലാം എന്നിവരെ സിപിഎം സംഘം പിന്തുടരുന്നു. ഇവര്‍ ഒരു വീട്ടില്‍ അഭയം തേടി.
ഷുക്കൂറും കൂട്ടുകാരും അഭയം തേടിയ വീട് സിപിഎം വളഞ്ഞു. കുറ്റക്കാരെങ്കില്‍ പൊലീസിനെ വിളിക്കാന്‍ വീട്ടുടമയും ആവശ്യപ്പെട്ടു. എന്നാല്‍ ആരും പൊലീസിനെ വിളിച്ചില്ല. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടു ബാച്ചായി ബലം പ്രയോഗിച്ചു പുറത്തിറക്കി. 50 മീറ്റര്‍ അകലെയുള്ള പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ നെഞ്ചിലും കത്തി കയറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (46 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (59 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends