Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയറുടെ വീട്ടിലേയ്ക്ക് സ്പെഷ്യൽ കണക്ഷൻ; പൊളിച്ചടുക്കി ജനം

18 FEBRUARY 2019 08:03 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ചയായി നഗരത്തിലെ പലഭാഗത്തും കുടിവെള്ളപ്രശ്നം രൂക്ഷമായിരിക്കെ സ്വകാര്യ താല്പര്യങ്ങൾക്കായി അധികാരം ദുർവിനിയോഗം നടന്നുവെന്ന് നാട്ടുകാർ. ഡെപ്യുട്ടി മേയർ രാഖി രവികുമാറിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പേരിൽ ഇടപ്പഴിഞ്ഞി സി എസ് എം നഗറിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടും കുടിവെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയർ രാഖി രവികുമാറിന്റെ വീട്ടിലേയ്ക്ക് മാത്രമായി കുടിവെള്ളകണക്ഷൻ നൽകാനെത്തിയ വാട്ടർ അതോറിറ്റി അധികൃതരെ നാട്ടുകാർ തടഞ്ഞതാണ് പ്രശ്നങ്ങൾക് വഴി വച്ചത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ ജനം വലഞ്ഞിട്ടും ഇതുവരെ കൃത്യമായ മറുപടി നൽകാൻപോലും ജല അതോറിറ്റി ശ്രമിച്ചിരുന്നില്ല. കൺട്രോൾ റൂമിലും പരാതി അറിയിക്കാനുള്ള നമ്പരിലും വിളിക്കുമ്പോൾ പലതരം മറുപടികളാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ഡെപ്യുട്ടി മേയറുടെ ആവശ്യങ്ങൾക്കായുള്ള അധികാര ദുർവിനിയോഗം.

വഴുതയ്ക്കാട്, ഈശര്വവിലാസം, പാലോട്ട് കോണം റോഡ്, സി.എസ്.എം. നഗർ, ഇടപ്പഴിഞ്ഞി, ഉദാരശിരോമണി റോഡ് എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടിയിട്ട് രണ്ടാഴ്ചയിൽ കൂടുതലായി. ടാങ്കറുകളിൽ വല്ലപ്പോഴും ലഭിക്കുന്ന വെള്ളമാണ് പ്രദേശവാസികളുടെ ആശ്രയം. തുടക്കത്തിൽ രാത്രി നൂലുപോലെ വെള്ളം വന്നിരുന്നു. ദിവസങ്ങളായി ഒട്ടും വെള്ളം ലഭിക്കുന്നില്ല. കാരണംമാത്രം ഇപ്പോഴും വ്യക്തമല്ല.

നിർമാണം നടക്കുന്നതടക്കമുള്ള ചില ഫ്ളാറ്റുകളിലേക്ക് വെള്ളം വഴിതിരിച്ച് വിടുന്നതാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. ജലസംഭരണിയിൽ വെള്ളത്തിന്റെ അളവ് താഴ്ന്നതാണ് കാരണമെന്നാണ് ഒരിക്കൽ ജല അതോറിറ്റി അറിയിച്ചത്. പിന്നെ പറഞ്ഞത് അരുവക്കരനിന്നുള്ള പമ്പിങ്ങിന്റെ പ്രശ്നമാണെന്നാണ്. അവസാനം പൈപ്പ് പൊട്ടിയതാണെന്നും വെള്ളം നഷ്ടപ്പെടുന്നുണ്ടെന്നുമാണ്. പൈപ്പ് പൊട്ടിയത് എവിടെയാണെന്നുപോലും കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കുടിവെള്ളം കിട്ടാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ താമസിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഭക്ഷണത്തിന് ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കുടിക്കാനായി കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. കൊള്ളവിലയ്ക്ക് പണം നൽകി ടാങ്കറുകളിൽ വെള്ളം വീടുകളിൽ എത്തിച്ചാണ് പലരും പരിഹാരം കാണുന്നത്. എന്നാൽ, ഈ പ്രശ്നം എന്ന് പരിഹരിക്കാനാവുമെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ജല അതോറിറ്റി അധികൃതർക്ക് ആയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (39 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (50 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends