യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ
വളരെ കാലങ്ങള്‍ക്ക് ശേഷം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ. ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലാണ് മഴ ലഭിക്കുക. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായിലെ അല്‍ റുവയ്യ ഏരിയയിലാണ് ഏറ്റവുമധികം മഴ പെയ്തെന്നാണ് റിപ്പോര്‍ട്ട്. ജബല്‍ ജെയ്സ് മലനിരകളിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലഭാഗങ്ങളിലും ആകാശം ഇപ്പോഴും മേഘാവൃതമാണ്. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസും അബുദാബി പൊലീസും മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha