Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സി.പി.ഐ ഇന്ന് സ്ഥാപിത താല്‍പര്യക്കാരുടെ പിടിയില്‍... സംസ്ഥാന നിര്‍വാഹക സമിതി അംഗം പി രാമചന്ദ്രന്‍ നായര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു

13 DECEMBER 2014 11:00 PM IST
മലയാളി വാര്‍ത്ത.

സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവും തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.രാമചന്ദ്രന്‍ നായര്‍ സി.പി.ഐയില്‍ നിന്ന് രാജിവച്ചു. താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും ഇടതുപക്ഷ അനുഭാവിയായി തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പറഞ്ഞു. മുഖം നോക്കി പറയുന്നവരെ അരിഞ്ഞു വീഴ്ത്തുന്ന രീതിയാണ് സി.പി.ഐയിലുള്ളതെന്നും രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു. 
സി.പി.ഐ ഇന്ന് സ്ഥാപിത താല്‍പര്യക്കാരുടെ പിടിയിലാണെന്ന് രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു. ഡോ.ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വിയോജന കുറിപ്പ് എഴുതിയിട്ടും പന്ന്യനും കെ.ഇ.ഇസ്മയിലും നിര്‍ബന്ധിച്ചാണ് ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനായി പന്ന്യനും ഇസ്മയിലും സംസ്ഥാന സെക്രട്ടേറിയറ്റും വഴിവിട്ട് പ്രവര്‍ത്തിച്ചു. അതിനാല്‍ തന്നെ പേയ്‌മെന്റ് സീറ്റ് കേസില്‍ സി.പി.ഐനേതാക്കളെ പ്രതികളാക്കണമെന്നും രാമചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു. സീറ്റ് വിവാദത്തിന്റെ പേരില്‍ പന്ന്യനെയും സംസ്ഥാന സെക്രട്ടേറിയറ്റിനെയും ശാസിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ല. പകരം താനടക്കമുള്ള മൂന്നു പേര്‍ക്കെതിരായ നടപടിയാണ് പരസ്യമാക്കിയത്. ശാസിക്കപ്പെട്ട സെക്രട്ടറി എങ്ങനെയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 
സീറ്റ് വിവാദം സംബന്ധിച്ച് ലോകായുക്ത കോടതിയിലുള്ള കേസില്‍ താന്‍ കക്ഷി ചേരും. സി.പി.ഐയില്‍ നിന്നു കൊണ്ട് നിയമപോരാട്ടം നടത്താന്‍ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പേയ്‌മെന്റ് സീറ്റ് വിവാദം സംബന്ധിച്ച പാര്‍ട്ടിയുടെ മിനിട്ട്‌സ് പുറത്തുവിടാന്‍ നേതൃത്വം തയ്യാറാവണം. ഇതു സംബന്ധിച്ച് സി.പി.ഐ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തു വിടണം. റിപ്പോര്‍ട്ട് നശിപ്പിച്ചു കളഞ്ഞു എന്ന വാദം വിചിത്രമാണ്. പാര്‍ട്ടിയുടെ അപചയമാണ് അത് കാണിക്കുന്നത്. നാഴികയ്ക്ക് നാല്‍പതുവട്ടം ആദര്‍ശം പ്രസംഗിക്കുന്ന സി.പി.ഐ നേതാക്കള്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നും രാമചന്ദ്രന്‍ നായര്‍ ചോദിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends