പണ്ട് ദൈവം പിന്നെ പിന്നെ ഇപ്പം ഉടനെ ഉടനെ...

ചക്കിനു വച്ചത് കൊക്കിനു കൊണ്ടെന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കുക കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്നത് ഇതാണ്.
കെ.എം.മാണിയെ കുരുക്കാന്‍ ഇട്ട പദ്ധതി കോണ്‍ഗ്രസുകാര്‍ക്ക് തന്നെ കുരുക്കായി. മാണിയെങ്ങാനും കേരളത്തിന്റെ മുഖ്യമന്ത്രിയായി കളയുമോ എന്ന ഭയം കാരണമാണ് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ബാര്‍കോഴ കേസില്‍ മുക്കിയത്. പാവം മാണി കോഴയില്‍ വീഴുകയും ചെയ്തു. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന് പറയുന്നതു പോലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയെ തലങ്ങും വിലങ്ങും ഉപദ്രവിച്ചു. കര്‍ത്താവു തമ്പുരാന്റെ സഹായവും അനേകായിരങ്ങളുടെ പ്രാര്‍ത്ഥനയും കൂട്ടായി വന്നതോടെ മാണി രക്ഷപ്പെട്ടു.
മാണി കത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് ചാണ്ടി വെള്ളത്തില്‍ വീണത്. ഉമ്മന്‍ചാണ്ടിയേയും എട്ടു മന്ത്രിമാരെയും വിസ്തരിക്കാനുള്ള തീരുമാനം സോളാര്‍ കമ്മീഷനാണ് പ്രഖ്യാപിച്ചത്. സോളാര്‍ കമ്മീഷന്‍ വിസ്തരിച്ചെന്ന് കരുതി ഉമ്മന്‍ചാണ്ടിക്കൊന്നും സംഭവിക്കില്ല. എന്നാലും കോടതിക്ക് അകത്തും പുറത്തും പറയുന്ന കാര്യങ്ങള്‍ പത്രത്തില്‍ വരുമ്പോള്‍ അച്ചായന്‍ ഭംഗിയായി നാറും. ഇതാണ് പറയുന്നത് പണ്ട് ദൈവം പിന്നെ പിന്നെ. ഇപ്പോള്‍ ഉടനെ ഉടനെ.
കെ.എം മാണിയെ തകര്‍ത്ത് എത്ര പെട്ടെന്നാണ് ടെനിജോപ്പനും സലിംരാജും ജിക്കുവുമൊക്കെ സോളാര്‍ കമ്മീഷന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ചാനലുകളുടെ ഭാവന പൊടി പൊടിക്കും. എന്തൊക്കെ പറഞ്ഞാലും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമൊക്കെയായി സരിതയ്‌ക്കോ സരിതയുമായി ബന്ധപ്പെട്ടവര്‍ക്കോ ബന്ധമില്ലെന്ന് പറഞ്ഞാല്‍ കൈകുഞ്ഞുങ്ങള്‍ പോലും വിശ്വസിക്കില്ല. ചിലപ്പോള്‍ എനിക്കും നിങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി.യോടുള്ള ബന്ധം പോലെയായിരിക്കും അത്.
കെ.എം. മാണി കോഴയാണോ സംഭാവനയാണോ വാങ്ങിയത് എന്ന തര്‍ക്കം അവിടെ നില്‍ക്കട്ടെ. അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്നു തര്‍ക്കിക്കുന്നതു പോലെയായിരിക്കും അത്. ഏതായാലും മാണി കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ നമ്മുടെ നാടിന് നല്‍കിയ സംഭാവനകള്‍ തള്ളിക്കളയാനാവില്ല. കാരുണ്യഭാഗ്യക്കുറി മാത്രം മതി, മാണിക്ക് മുമ്പില്‍ മുട്ടു കുത്താന്‍!
ബാബുവും ചാണ്ടിയും ചെന്നിത്തലയും പിന്നെ യുഡിഎഫിലുള്ള മറ്റൊരാളും ചേര്‍ന്ന് നെയ്‌തെടുത്ത വലയിലാണ് മാണി വീണതെന്ന് പകല്‍ പോലെ വ്യക്തമാണ്. ആ കൈകളില്‍ കറയില്ലാത്തതു കൊണ്ട് മാത്രമാണല്ലോ പ്രതിപക്ഷം പോലും അദ്ദേഹത്തെ വെറുതെ വിട്ടത്.
ഇനി സരിതാകാലം ഒരിടവേളയ്ക്കു ശേഷം സരിതയുടെ സുന്ദരവദനം കാണാനുള്ള അവസരം മലയാളികള്‍ക്ക് കൈവരികയാണ്. അതിനാല്‍ മാണിയെ വെറുതെ വിട്ട് ചാണ്ടിക്ക് പിന്നാലെ നമുക്ക് യാത്രയാവാം. കൂട്ടുകൂടി പാട്ടു പാടി യാത്ര പോകാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























