കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

എലിക്കു പ്രാണവേദന പൂച്ചയ്ക്ക് വീണവായന എന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലെ പൊതുജനത്തിന്റേത്. അടുത്തിടെയാണ് ഇന്ധന വിലയില്‍ എട്ടുരൂപയുടെ കുറവുണ്ടായത്. അതോടെ കൂട്ടിയ ബസ് നിരക്കുകള്‍ കുറയ്ക്കണം എന്ന പതിവ് പല്ലവി ഉയര്‍ന്നു തുടങ്ങി.
അപ്പോള്‍ വകുപ്പുമന്ത്രിയും സര്‍ക്കാരും ഇതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പൊതു ജനം ഒളിഞ്ഞും തെളിഞ്ഞും ആവശ്യവുമായി മുമ്പോട്ട് പോയി. എന്നാല്‍ ആര്‍ക്കും കുതിരകയറാവുന്ന പൊതു ജനത്തിന് ഇരട്ടി പ്രഹരം നല്‍കികൊണ്ട് കെ എസ് ആര്‍ ടിസി നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിവധ കക്ഷിനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ സല്‍ഭരണത്തിന്റെ ഫലമാണ് കെ എസ് ആര്‍ ടി സിയുടെ നിലവിലെ അവസ്ഥ എന്നത് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.
കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് സെസ് ബില്‍ നിയമമായതോടെ ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന. 14 രൂപക്ക് മുകളിലുള്ള ടിക്കറ്റ് നിരക്കുകള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെസിലൂടെ കണ്ടെത്തുന്ന തുക ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 14 രൂപ മുതല്‍ 24 രൂപവരെയുള്ള യാത്രാ നിരക്കില്‍ ഒരു രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
25 മുതല്‍ 29 രൂപവരെയുള്ള യാത്രാ നിരക്കില്‍ രണ്ട് രൂപയുടെ വര്‍ധനയും, 50 രൂപ മുതല്‍ 79 രൂപവരെയുള്ള യാത്രാ നിരക്കില്‍ 3 രൂപയും, 75 മുതല്‍ 95 വരെ നിരക്കുകളില്‍ 4 രൂപയും, 100 ന് മുകളില്‍ 10 രൂപയുമാണ് യാത്രാ നിരക്കില്‍ വര്‍ധന നടപ്പാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























