Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രം

19 DECEMBER 2014 11:18 AM IST
മലയാളി വാര്‍ത്ത.

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ഷനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തെത്തി. യുഡിഎഫിലിരുന്ന് മുത്ത് അളന്ന കൈകൊണ്ട് കാവികൂടാരത്തില്‍ പോയി മോര് അളക്കാനാണ് ഗണേഷിന്റെ ശ്രമമെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ബിജെപിയില്‍ അംഗത്വവും പത്തനാപുരത്ത് താമര ടിക്കറ്റും ഉറപ്പിച്ചാണ് ഗണേഷ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്.
യുഡിഎഫില്‍ നിന്ന് കലഹിച്ചുപോയാല്‍ എല്‍ഡിഎഫ് ഏറ്റെടുക്കില്ലെന്ന് ഉറപ്പായപ്പോഴാണ് സംഘപരിവാറില്‍ ഗണേഷ് ആകൃഷ്ടനായത്. ആരാച്ചാര്‍ അഹിംസയെ പറ്റി സംസാരിക്കുന്നതു പോലെയാണ് ഗണേഷ്‌കുമാര്‍ അഴിമതിയെപ്പറ്റി സംസാരിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടം ഗണേഷ് തുടങ്ങേണ്ടത് യുഡിഎഫില്‍ നിന്നല്ല, എവിടെ നിന്നാണെന്ന് പറയുന്നില്ലെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കി.
സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായും ഒറ്റയായും കാവിക്കച്ചയണിയാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് സിനിമാക്കാരനായ മുന്‍ മന്ത്രിക്ക് കാവി മോഹം മൊട്ടിട്ടത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇതെന്നും വീക്ഷണത്തില്‍ പറയുന്നു.
മന്ത്രിസ്ഥാനം കിട്ടാത്തതിനാല്‍ പാലുകൊടുത്ത കൈയ്ക്ക് കടിക്കാന്‍ ഗണേശന്‍ തീരുമാനിച്ചു. യുഡിഎഫില്‍ ഇരുന്നുകൊണ്ട് കൊലച്ചതി അനുവദിക്കില്ലെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതോടെ തയ്യാറാക്കി വച്ച തിരക്കഥ അനുസരിച്ച് അഭിനയം ആരംഭിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന് പേരിട്ട് തന്റെ നെറികേടിന് ആദര്‍ശ പരിവേഷം നല്‍കാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു. ആരാച്ചാര്‍ അഹിംസയെ പറ്റി പറയുന്നത് പോലെയാണ് ഗണേശ് കുമാര്‍ അഴിമതിയെ കുറിച്ച് സംസാരിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം ഗണേശ് ആരംഭിക്കേണ്ടത് യുഡിഎഫില്‍ നിന്നല്ല. എവിടെ നിന്നാണെന്ന് പറയുന്നില്ലെന്നും വീക്ഷണം പറയുന്നു.
ഗണേശിനെ പത്തനാപുരത്ത് ജയിപ്പിച്ചതും മന്ത്രിയാക്കിയതും യുഡിഎഫാണെന്നും വിശദീകരിക്കുന്നു. അച്ഛനും മകനും തമ്മില്‍ അടിച്ചാണ് ഗണേശിന് മന്ത്രിസ്ഥാനം നഷ്ടമായത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് താണുകൊണ്ടിരുന്നതിനാലാണ് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയാത്തത്. അല്ലാതെ യുഡിഎഫിന്റെ കൂടോത്രമോ ഉമ്മന്‍ ചാണ്ടിയുടെ ചാത്തന്‍ സേവയോ കൊണ്ടല്ല അതെന്നും വീക്ഷണം പറയുന്നു. സിനിമയില്‍ വേഷങ്ങള്‍ മാറുന്നത് പോലെ ലളിതമല്ല, രാഷ്ട്രീയത്തില്‍ വേഷങ്ങള്‍ മാറുന്നത്. സംഘപരിവാറിലേക്കുള്ള യാത്ര ഗണേശിന് ആത്മഹത്യാപരമായ ഒന്നാകുമെന്നും വീക്ഷണം പറയുന്നു.
യുഡിഎഫുമായി അടുക്കാനാകാത്തവണ്ണം കെബി ഗണേശ് കുമാര്‍ അകന്നുകഴിഞ്ഞു. നിയമസഭയില്‍ ആര്‍എസ്പിയെ കൂടി കൂട്ടിന് കിട്ടിയതോടെ ഗണേശില്ലെങ്കിലും ഭൂരിപക്ഷ പ്രശ്‌നവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനില്ല. കൂടുതല്‍ അഴിമതികഥകള്‍ തല്‍ക്കാലം വിളിച്ചു പറയാന്‍ നിയമസഭയില്‍ ഗണേശിന് ഉടനെ കഴിയുകയുമില്ല. അതുകൊണ്ട് തന്നെ ഗണേശ് വിഷയത്തില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതുകയാണ്. യുഡിഎഫില്‍ നിന്ന് കൂടുമാറി ഗണേശ്, ബിജെപിയില്‍ എത്തുമെന്നാണ് നിരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends