Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സ്ഥാനാര്‍ഥിയാവാതെ മാറിനില്‍ക്കാനാവില്ല; കള്ളത്തരങ്ങളും നാടകങ്ങളുമെല്ലാം ആളുകള്‍ തിരിച്ചറിഞ്ഞു; തനിക്കെതിരെയുള്ള ഒരു ആക്ഷേപം മരണത്തിനും ജനനത്തിനും താന്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ വീടുകളില്‍ പോകുന്നില്ല എന്നതാണ് എന്ന് നടനും എംപിയുമായ ഇന്നസെന്റ്

09 MARCH 2019 06:17 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരെയുള്ള ഒരു ആക്ഷേപം മരണത്തിനും ജനനത്തിനും താന്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ വീടുകളില്‍ പോകുന്നില്ല എന്നതാണ് എന്ന് നടനും എംപിയുമായ ഇന്നസെന്റ്. മരണവീടുകളില്‍ പോയി കരയുന്നില്ല എന്നതാണ് പരാതി. വല്ലവന്റെയും അച്ഛന്‍ മരിക്കുമ്ബോള്‍ നമ്മള്‍ പോയി കരയേണ്ടതുണ്ടോ?. പണ്ടൊക്കെ അങ്ങനെ കരഞ്ഞാല്‍ നമ്മുടെ ദു:ഖത്തില്‍ അയാള്‍ക്കും സങ്കടമുണ്ടെന്ന് ആളുകള്‍ കരുതുമായിരുന്നു എന്നും ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയില്‍ വീണ്ടും സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ആ കാലം മാറി. ഇന്ന് ഒരു മരണവീട്ടില്‍ പോയി നമ്മള്‍ കരഞ്ഞാല്‍, എന്റെ അച്ഛന്‍ മരിച്ചതിന് ഇവനെന്തിനാ കരയുന്നത് എന്ന് ആളുകള്‍ ചിന്തിക്കും. ഇത്തരം കള്ളത്തരങ്ങളും നാടകങ്ങളുമെല്ലാം ആളുകള്‍ തിരിച്ചറിഞ്ഞു. മാത്രമല്ല എന്റെ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലെയും മരണ വീടുകള്‍ തേടി പോയാല്‍, കയറിയിറങ്ങി കയറിയിറങ്ങി ഒടുവില്‍ ഞാന്‍ തന്നെ മരിച്ചുപോകുമെന്നും ഇന്നസെന്റ് പറഞ്ഞു.

എംപിയെന്ന നിലയില്‍ തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ആദ്യം താന്‍ മല്‍സരിക്കുമ്ബോള്‍ വെറും നടന്‍ മാത്രമായിരുന്നു. ഇപ്പോള്‍ താന്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുണ്ട്. ഇത് തന്റെ വിജയം ഉറപ്പിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു.

ലോക്‌സഭയിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. കാസര്‍കോട് - എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍, കണ്ണൂര്‍ - പി.കെ.ശ്രീമതി എം.പി., വടകര - കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് - എ.പ്രദീപ് കുമാര്‍ എംഎല്‍എ, മലപ്പുറം - എസ്എഫ്‌ഐ ദേശീയപ്രസിഡന്റ് വി.പി.സാനു, പൊന്നാനി - പി.വി.അന്‍വര്‍ എംഎല്‍എ, പാലക്കാട് - എം.ബി.രാജേഷ് എം.പി., ആലത്തൂര്‍ - പി.കെ.ബിജു എം.പി., ചാലക്കുടി - ഇന്നസെന്റ് എം.പി., എറണാകുളം - സംസ്ഥാനസെക്രട്ടേറിയറ്റംഗം പി.രാജീവ്, ഇടുക്കി - ജോയ്‌സ് ജോര്‍ജ് എം.പി., കോട്ടയം - ജില്ലാസെക്രട്ടറി വി.എന്‍.വാസവന്‍, ആലപ്പുഴ - എ.എം.ആരിഫ് എംഎല്‍എ, പത്തനംതിട്ട - വീണ ജോര്‍ജ് എംഎല്‍എ, കൊല്ലം - സംസ്ഥാനസെക്രട്ടേറിയറ്റംഗം കെ.എന്‍.ബാലഗോപാല്‍, ആറ്റിങ്ങല്‍ - എ.സമ്പത്ത് എം.പി. എന്നിങ്ങനെയാണ് പട്ടിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (21 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (55 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends