തിരുവനന്തപുരം വിമാനത്താവളത്തിലെ വനിതാ പൈലറ്റിന് നേരെ അശ്ലീല ആംഗ്യം കാണിച്ച് കൂടെപ്പോരാനുള്ള ക്ഷണവും നല്‍കിയ ടാക്സി ഡ്രൈവർക്ക് എതിരെ കേസ്

വനിതാ ദിനത്തില്‍ ടാക്സി ഡ്രൈവര്‍ വനിതാ പൈലറ്റിനെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹി സ്വദേശിനിയായ വനിതാ പൈലറ്റ് ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കവെ ഇവിടെയെത്തിയ ടാക്സി ഡ്രൈവര്‍ അശ്ലീലചുവയോടെ സംസാരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 11.45നാണ് സംഭവമുണ്ടായത്. താമസിക്കുന്ന ഹോട്ടലിന്റെ ലോബിയില്‍ കമ്ബനി വണ്ടിക്കായി കാത്തിരുന്ന പൈലറ്റിന് നേരെയാണ് ടാക്‌സി ഡ്രൈവര്‍ അശ്ലീല ആംഗ്യവും കൂടെപ്പോരാനുള്ള ക്ഷണവും നല്‍കിയത്. ഡ്രൈവറുമായി കൊമ്ബു കോര്‍ത്ത പൈലറ്റ് വലിയ തുറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ മൊഴി വലിയ തുറ പൊലീസ് എഴുതി വാങ്ങിയിട്ടുണ്ട്.
അശ്ളീല ആംഗ്യം കാട്ടിയത് ടാക്‌സി ഡ്രൈവര്‍ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. തന്നെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ സഞ്ചരിച്ച വണ്ടിയുടെ നമ്ബര്‍ പൈലറ്റ് പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























