Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

09 MARCH 2019 08:58 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.15 ഹോട്ടലിലേക്ക് വാഹനം കാത്തു നില്‍ക്കുകയായിരുന്ന പൈലറ്റിനോടാണ് ഇയാള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞത്. തിരുവനന്തപുരം രജിസ്ട്രേഷന്‍ കാര്‍ ഓടിച്ച ഡ്രൈവറാണ് പൈലറ്റിനെ അപമാനിച്ചതെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു.

ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ സഹ പൈലറ്റായ 26കാരി ഹോട്ടലിലേക്ക് പോകാനായി അറൈവല്‍ ഭാഗത്ത് വാഹനം കാത്ത് നില്‍ക്കുമ്ബോഴായിരുന്നു പൊടുന്നനെ കാര്‍ ഡ്രൈവറുടെ അതിക്രമം. കെഎല്‍ 01 എഎസ് 9909 എന്ന കാറിലെത്തിയ ഡ്രൈവര്‍ അടുത്തെത്തി ഇംഗ്ളീഷില്‍ അശ്ളീല ചുവയോടെ സംസാരിക്കുകയായിരുന്നു. നടുങ്ങിപ്പോയ പൈലറ്റ് ഉടനടി എയര്‍ ഇന്ത്യ ഓഫീസില്‍ വിവരമറിയിച്ചു.

എയര്‍ ഇന്ത്യ അധികൃതര്‍ ഉടനടി വലിയതുറ പൊലീസിന് വിവരം കൈമാറി. ആദ്യം ഈ മെയില്‍ വഴി പരാതി അയച്ച പൈലറ്റ് ഇന്ന് പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണം ഉച്ചയോടെ എയര്‍ ഇന്ത്യ അധികൃതര്‍ക്കൊപ്പമെത്തി വലിയതുറ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയിരുന്നു. IPC 354 A പ്രകാരം അശ്ലീല ചുവയോടെ സ്ത്രീകളെ അപമാനിക്കുന്ന കുറ്റം ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പൈലറ്റിനെ ഇയാള്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ എയര്‍പോര്‍ട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതീവസുരക്ഷാ മേഖലയായ വിമാനത്താവളത്തിലുണ്ടായ അതിക്രമം എയര്‍പോര്‍ട്ട് അധികൃതരെയും പൊലീസിനെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (22 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (56 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends