Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശ്ശൂരിലെ പ്രമുഖ കോളേജുകൾ ലക്ഷ്യം വയ്ക്കും... ഇടപാടുകാരനായി ഒരു വിദ്യാര്‍ത്ഥിയെ ഏൽപ്പിക്കും; മൂന്ന് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിലായതോടെ പുറത്ത് വരുന്നത്...

10 MARCH 2019 10:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു യുവാവിനെ പക്കല്‍ നിന്നും ഇത്രയുമധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകള്‍ പിടികൂടുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. തൃശ്ശൂരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ സംഘത്തിന് ലഭിച്ചത്. മാസത്തില്‍ രണ്ടുതവണ ഗോവയില്‍ പോകുന്ന ഇയാള്‍ അവിടെ നിന്നാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ചാവക്കാട് പാലയൂര്‍ സ്വദേശി നഹീമാണ് തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 140 ഗ്രാം ഹാഷിഷ് ഓയില്‍, നാല് എല്‍എസ്ഡി സ്റ്റാമ്ബുകള്‍, ആറ് എംഡിഎംഎ പില്‍സ് മിഠായി, മൂന്ന് ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംഎഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് മാര്‍ക്കറ്റില്‍ മൂന്ന് ലക്ഷം രൂപ വില വരുമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നത് ചാവക്കാട് മേഖലയില്‍ നിന്നാണെന്നും ഇതിന് തൃശ്ശൂരിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇടനിലക്കാരനെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന മയക്കുമരുന്നുകള്‍ വേണമെന്ന് പറഞ്ഞ് എക്‌സൈസ് സംഘം ഇയാളുമായി കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നുമായി നഹീം തൃശ്ശൂരിലെത്തിയപ്പോള്‍ എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (19 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (53 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends