Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

സിപിഎമ്മിനു പിന്നാലെ ബിജെപിയും സാമൂഹിക സര്‍വ്വേയ്ക്ക് തയാറെടുക്കുന്നു. 37 ലക്ഷം പേരെ അംഗങ്ങളാക്കാന്‍ ലക്ഷ്യം

20 DECEMBER 2014 08:12 AM IST
മലയാളി വാര്‍ത്ത.

സിപിഎമ്മിനു പിന്നാലെ ബിജെപിയും വീടുകള്‍തോറും സാമൂഹിക സര്‍വേയ്ക്കു തയാറെടുക്കുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ബിജെപി നേതൃയോഗമാണു കേരളത്തില്‍ സാമൂഹിക സര്‍വേ നടത്താന്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങളുടെ തൊഴില്‍, ജാതി, മതം, പാര്‍ട്ടികളിലെ അംഗത്വം, വരുമാനം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണു ബിജെപി പ്രവര്‍ത്തകര്‍ ശേഖരിക്കുക. ഇതിനു മുന്‍പ് സിപിഎം കേരളത്തില്‍ നടത്തിയ സാമൂഹിക സര്‍വേ വിവാദമായിരുന്നു.പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിലുണ്ടായ മാറ്റം വിലയിരുത്തുകയാണു ലക്ഷ്യം. ബൂത്തു തലത്തില്‍ മുപ്പതംഗ സംഘമാണു സര്‍വേ നടത്തുക.
സാമൂഹിക മാധ്യമങ്ങള്‍വഴിയുള്ള പ്രചാരണത്തിനു പ്രഫഷനല്‍ സംഘത്തെ നിയമിക്കാന്‍ അമിത് ഷാ നിര്‍ദേശിച്ചു. അംഗത്വപ്രചാരണത്തിനുള്ള ടോള്‍ഫ്രീനമ്പര്‍ നിലവില്‍ വന്നശേഷം സംസ്ഥാനത്ത് ഇതുവരെ രണ്ടരലക്ഷം പേര്‍ പാര്‍ട്ടി അംഗങ്ങളായതായി പ്രചാരണത്തിന്റെ ചുതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ യോഗത്തെ അറിയിച്ചു.
അംഗത്വപ്രചാരണം സംബന്ധിച്ചു ജില്ലാ പ്രസിഡന്റുമാര്‍ അവതരിപ്പിച്ച പദ്ധതികളില്‍ അമിത് ഷാ മാറ്റം വരുത്തി. പ്രചാരണത്തിനു 100 ദിന കര്‍മപരിപാടിക്കു രൂപം നല്‍കി. 40 ലക്ഷം കുടുംബങ്ങളില്‍ സമ്പര്‍ക്കം നടത്തി കുറഞ്ഞത് 37 ലക്ഷം പേരെ അംഗങ്ങളാക്കാനാണു ദേശീയ അധ്യക്ഷന്റെ നിര്‍ദേശം. അംഗത്വപ്രചാരണത്തിനു ജില്ലാ, മണ്ഡലം തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികളെയും നിയമിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ മുഴുവന്‍സമയ പ്രവര്‍ത്തകനുണ്ടാകും.
അടുത്ത വര്‍ഷത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളും അഞ്ച് നഗരസഭകളും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട്, കാസര്‍കോട്, കുന്നംകുളം, തിരുവല്ല, കൊടുങ്ങല്ലൂര്‍ നഗരസഭകളാണു ലക്ഷ്യംവയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (38 minutes ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (1 hour ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (2 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (6 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (6 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (7 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (7 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (7 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (8 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (8 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (8 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (8 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (8 hours ago)

Malayali Vartha Recommends