Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് എസ്‌കോട്ട് പോയ പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി

20 DECEMBER 2014 12:20 PM IST
മലയാളി വാര്‍ത്ത.

മന്ത്രിമാര്‍ക്ക് തിരക്ക് തിരക്കോട് തിരക്ക്, മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന്റെ സ്പീഡ് കണ്ട് പലരും ചോദിച്ചു. എന്തൊരു സ്പീഡ്, ജനസേവനത്തിന് ജനങ്ങളുടെ നെഞ്ചത്തുകൂടി വണ്ടിയോടിച്ച് കയറ്റികൊണ്ടുള്ള പോക്ക്, സാധാരണക്കാരാരെങ്കിലും ഒത്തിരി സ്പീഡിനുപോയാള്‍ പിടിവീണത് തന്നെ.. എങ്ങോട്ടാടാ നിന്റെ അമ്മയെകെട്ടിക്കാന്‍ പോകുന്നതെന്ന പോലീസിന്റെ ചോദ്യവും വരും.
മന്ത്രിമാര്‍ക്ക് കടന്നുപോകുന്നതിന് വേണ്ടി ട്രാഫിക് സിഗ്നലുവരെ ഓഫാക്കി പോലീസ് സൗകര്യമൊരുക്കാറുണ്ട്. ഇതുപോലെയാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയില്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അകമ്പടി പോയ പൂച്ചാക്കല്‍ പൊലീസിന്റെ ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി എസ്‌ഐ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റത്.
കടയില്‍ ആളില്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എന്നാല്‍ സംഭവ സ്ഥലത്തു നിന്നു ജീപ്പ് നീക്കാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകിട്ട് അഞ്ചോടെ അരൂക്കുറ്റി വടുതല പുതിയപാലത്തിനു സമീപമായിരുന്നു സംഭവം. പാണാവള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എറണാകുളത്തേക്കു പോകുകയായിരുന്നു. പൈലറ്റ് പോയതാണു പൂച്ചാക്കല്‍ പൊലീസ്.
പിന്നാലെ ചേര്‍ത്തല സിഐ വി.എസ്. നവാസിന്റെ പൈലറ്റ് വാഹനവും മന്ത്രിയുടെ വാഹനവും അതിനു പിന്നില്‍ എസ്‌കോര്‍ട് വാഹനവുമായിരുന്നു. പുതിയപാലം ഇറങ്ങുന്നതിനിടെ പൂച്ചാക്കല്‍ പൊലീസിന്റെ വാഹനം നിയന്ത്രണം തെറ്റി റോഡിനു കിഴക്കു ഭാഗത്തു ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫാബ് ഡോര്‍ ഹൗസ് എന്ന കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയില്‍ നിര്‍മിച്ചു സൂക്ഷിച്ചിരുന്ന ഫൈബര്‍ വാതിലുകള്‍ക്കും കടമുറിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ മോട്ടോര്‍വാഹന വര്‍ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട അഞ്ചോളം ബൈക്കുകളും
ജീപ്പ് ഇടിച്ചു തകര്‍ന്നു. ബൈക്കില്‍ ഇരിക്കുകയായിരുന്ന വിനുകുമാറിനും ജീപ്പ് തട്ടി പരുക്കേറ്റു.
അപകടത്തില്‍ പൂച്ചാക്കല്‍ എസ്‌ഐ എ.വി. ബിജു, ഡ്രൈവര്‍ അജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രമണന്‍, ബൈക്ക് യാത്രികന്‍ അരൂക്കുറ്റി സ്വദേശി വിനുകുമാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (36 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (46 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends