Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മദ്യനയം: എം.എല്‍.എ മാരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ പിന്തുണ തേടും

21 DECEMBER 2014 10:55 AM IST
മലയാളി വാര്‍ത്ത.

മദ്യ നയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടയില്‍ പാര്‍ട്ടി എം.എല്‍.എ മാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റ നിലപാടിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. പരോക്ഷമായി സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശം ഉയര്‍ത്തിയ സുധീരനും വിട്ടുകൊടുക്കാനുള്ള ഒരുക്കത്തിലല്ല.
പ്രശ്‌നപരിഹാരത്തിനായി ആദ്യം ഇടപെട്ട എ.കെ. ആന്റണി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കാത്തതില്‍ ഖിന്നനാണ്. താന്‍ ഇനി സമവായശ്രമങ്ങള്‍ക്കില്ലെന്ന് അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം. പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ സുധീരന്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. സുധീരന്റെ നിലപാട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സര്‍ക്കാര്‍ പക്ഷവും കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടു. സര്‍ക്കാരും പാര്‍ട്ടിയും രണ്ടുവഴിക്ക് നീങ്ങുന്നതിനെ വിമര്‍ശിച്ച ഹൈക്കമാന്‍ഡ് എത്രയുംവേഗം സമവായത്തിലെത്തണമെന്ന് നിര്‍ദേശം നല്‍കി.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം.ഹസ്സന്‍, മന്ത്രി കെ.സി. ജോസഫ് എന്നിവരാണ് സുധീരനെതിരെ ശക്തമായി രംഗത്തുവന്നത്. കഴിഞ്ഞദിവസം സുധീരന്റെ പ്രസ്താവന വന്നപ്പോള്‍ തന്നെ എ, ഐ ഗ്രൂപ്പുകള്‍ കൂടിയാലോചിച്ചിരുന്നു. പിറ്റേന്ന് മതി പ്രതികരണമെന്നും തീരുമാനിച്ചിരുന്നു.
പ്രതിപക്ഷത്തേക്കാള്‍ കടുത്ത വിമര്‍ശം കെ.പി.സി.സി. പ്രസിഡന്റ് നടത്തുന്നുവെന്നാണ് എ, ഐ വിഭാഗങ്ങള്‍ കുറ്റപ്പെടുത്തുന്നതിന്റെ കാതല്‍. ഈ വിമര്‍ശം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തും. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ചുമതലയുള്ള കെ.പി.സി.സി. പ്രസിഡന്റ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഗൗരവമായി കാണണം ഹസ്സന്‍ ആവശ്യപ്പെട്ടു.

മദ്യനയത്തില്‍ പുനഃപരിശോധനയില്ലെന്നാണ് മന്ത്രി കെ. സി. ജോസഫ് വ്യക്തമാക്കിയത്. സന്തോഷത്തോടെയല്ലെങ്കിലും സര്‍ക്കാര്‍ ഈ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതമായതാണ്. ഭരണത്തിലുള്ളപ്പോള്‍ പ്രായോഗിക കാര്യങ്ങളും നോക്കണം. ടൂറിസംരംഗത്തെ തിരിച്ചടിയും തൊഴിലാളികളുടെ പ്രശ്‌നവും കണക്കാക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല. സര്‍ക്കാരിന്റെ വിശദീകരണം ഇങ്ങനെ പോകുന്നു. ഐ ഗ്രൂപ്പും ഈ വികാരം പങ്കിടുന്നു. രമേശ് ചെന്നിത്തല പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും ഐ വിഭാഗം നേതാക്കളും പ്രതികരണവുമായി രംഗത്തുവരുമെന്ന് അറിയിച്ചു.

എ വിഭാഗത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്കുള്ള മറുപടി സുധീരനും നല്‍കി. താന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. പുതിയ നയം നിരാശാജനകമാണ്. ഭരണകൂടങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത് ബാഹ്യശക്തികളാണെന്നും ഇത് ജനാധിപത്യത്തിന്റെ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം അടിയന്തരമായി വിളിച്ചിട്ടുണ്ട്. സാധാരണ നിയമസഭാ സമ്മേളനകാലയളവിലാണ് നിയമസഭാകക്ഷിയോഗം ചേരുക. മദ്യനയത്തിലെ മാറ്റത്തിന് എം.എല്‍.എ മാരുടെ പിന്തുണ ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ബാറുകള്‍ പൂട്ടാനുള്ള മദ്യനയത്തിന് കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ അംഗീകാരമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഉടന്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കാന്‍ സാധ്യത കുറവാണ്. ചേര്‍ന്നാല്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (38 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (48 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends