Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ഒളിച്ചോടിയതു പതിനെട്ടുകാരനൊപ്പം... ഒടുവില്‍ പോലീസ് പിടിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞതു ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തിന്റെ പേര്.. താനാണു യഥാര്‍ത്ഥ കാമുകനെന്നു പറയാന്‍ പതിനെട്ടുകാരനും വിസമ്മതിച്ചതോടെ സുഹൃത്ത് കുരുക്കിലായി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... ഒടുക്കം പോലീസ് സ്‌റ്റേഷനിലെ കുട്ടികമിതാക്കളുടെ നാടകം കയ്യോടെ പൊക്കി പോലീസ്; സംഭവം അഞ്ചാലുംമൂട്

15 MARCH 2019 01:02 PM IST
മലയാളി വാര്‍ത്ത

പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ഒളിച്ചോടിയതു പതിനെട്ടുകാരനൊപ്പം. ഒടുവില്‍ പോലീസ് പിടിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞതു ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തിന്റെ പേര്. താനാണു യഥാര്‍ത്ഥ കാമുകനെന്നു പറയാന്‍ പതിനെട്ടുകാരനും വിസമ്മതിച്ചതോടെ സുഹൃത്ത് കുരുക്കിലായി. പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലായിരുന്നു. ഒടുക്കം പോലീസ് സ്‌റ്റേഷനിലെ കുട്ടികമിതാക്കളുടെ നാടകം കയ്യോടെ പൊക്കി പോലീസ്; സംഭവം അഞ്ചാലുംമൂട്.ഒരാഴ്ച മുമ്ബ് കാമുകനൊപ്പം ഒളിച്ചോടിയ കമിതാക്കളെ കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ വിചിത്രമായ സംഭവങ്ങള്‍ നടമാടിയത്. പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പത്തൊമ്ബതുകാരി ഒരാഴ്ച മുമ്ബ് കാമുകനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സുഹൃത്തുക്കള്‍ വഴിയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പോലീസ് പിടിച്ചാല്‍ 22 വയസ്സുകാരനായ സുഹൃത്തിനൊപ്പമാണു വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു കമിതാക്കളുടെ തീരുമാനം. എങ്കിലും ഇത്രയുമായിട്ടും സത്യം തുറന്നു പറയാന്‍ പതിനെട്ടുകാരന്‍ കൂട്ടാക്കിയില്ല. അപ്പോഴാണു സുഹൃത്ത് പോലീസുകാരുടെ മുന്നില്‍ വച്ചു ക്ഷോഭിച്ചത്. അതോടെ യഥാര്‍ത്ഥ കാമുകന്‍ 'കീഴടങ്ങി'. വൈകിട്ടു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സന്നദ്ധത അറിയിച്ച്‌ ഒപ്പിട്ടു നല്‍കി. പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി.

സംഭവം ഇങ്ങനെ. പെണ്‍കുട്ടിക്കും യുവാവിനും ഒപ്പം സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലില്‍ കാമുകന്റെ സുഹൃത്തുമായി അടുപ്പത്തിലാണെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും അറിയിച്ചു. സംശയം തോന്നിയ പോലീസ് ഇരുവരുടെയും വിവാഹം നടത്തി നല്‍കാമെന്നു ഒരു നമ്ബര്‍ ഇറക്കിയതോടെയാണ് കള്ളം പൊളിഞ്ഞത്. പോലീസിന്റെ വാക്കുകള്‍ കേട്ടതോടെ, യുവാവും യുവതിയും നിലവിളിയോടെ സത്യം തുറന്നു പറഞ്ഞു. പെണ്‍കുട്ടി ഒളിച്ചോടിയത് ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണെന്നും അയാള്‍ക്കു വിവാഹ പ്രായമാകാത്തതിനാല്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തി. തുടർന്നാണ് പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ കള്ളി പുറത്തായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends