Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച് വീണ്ടും ബ്ലാക്ക്മാന്‍

22 DECEMBER 2014 11:14 AM IST
മലയാളി വാര്‍ത്ത.

ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാന്‍ ഭീതിയില്‍ നാട്ടുകാര്‍. പത്തനംതിട്ട ജില്ലയിലെ ഇലവും തിട്ടയിലാണ് നാട്ടുകാര്‍ ബ്ലാക്ക്മാന്‍ സാന്നിധ്യം ആരോപിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് സംസ്ഥാനമൊട്ടാകെ ബ്ലാക്ക് ഭീതി ആഞ്ഞടിച്ചിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്മാന്‍ എന്ന പേരില്‍ വീടുകളിലെത്തി സ്ത്രീകള്‍ക്ക് നേരെ രാത്രികാലങ്ങളില്‍ അക്രമം അഴിച്ചു വിടുന്നതിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന നിഗമനം.

ഈ സംഭവങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതി വളര്‍ത്തുകയും നിയമപാലന സംവിധാനം തകര്‍ന്നുവെന്ന തോന്നല്‍ നാട്ടുകാര്‍ക്കിടയില്‍ ഉളവാക്കുകയും ചെയ്യാനാണ് ഇവര്‍ ലക്ഷ്യമിടുന്നതത്രേ. ഈ സംഘടനയില്‍ നിന്ന് പരിശീലനം സിദ്ധിച്ചവരാണ് പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ബ്ലാക്മാന്‍ കളി തുടരുന്നത്. ബ്ലാക്ക്മാനെ പിടികൂടാന്‍ ഉറക്കമിളച്ചു കാത്തിരിക്കുന്നവര്‍ക്കിയിലൂടെയാണ് ഇവര്‍ വീടുകളിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നത്. ഈ പേരില്‍ മോഷണത്തിന് ഇറങ്ങുന്നവരും സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും ഇതോടെ പെരുകിയിരിക്കുകയാണ്.

ബ്ലാക്ക്മാനെ പിടികൂടുന്നതില്‍ പോലീസ് സംവിധാനം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. പോലീസിനെ തോല്‍പിക്കുന്ന വിധമാണ് ഈ സംഘാംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പരിശീലനം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുത്തന്‍പീടികയിലെ ഒരു കോളനിയില്‍ സമന്‍സുമായി ചെന്ന പോലീസുകാരനെ വെട്ടി ഗുരുതരമായി പരുക്കേല്‍പിച്ച സംഘം തന്നെയാണ് ബ്ലാക്മാന്‍ ആക്രമണങ്ങള്‍ക്ക് പിന്നിലും ഉള്ളതെന്ന സംശയം ബലപ്പെടുകയാണ്.
ബ്ലാക്ക്മാന്‍ എന്ന പേരില്‍ രംഗത്തു വരുന്നത് ഒരാളല്ലെന്ന് പോലീസിന് തെളിവു ലഭിച്ചു കഴിഞ്ഞു. ഒരു സംഘമായി എത്തുന്ന ഇവര്‍ പിടികൂടാന്‍ കാത്തിരിക്കുന്നവരുടെ ശ്രദ്ധ അകറ്റാന്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് വീടുകളില്‍ കടന്നു ചെല്ലുന്നത്.

ഒരാളെ നാട്ടുകാര്‍ കണ്ട് ഓടിക്കുമ്പോഴേക്കും മറ്റൊരാള്‍ക്ക് ആ ഭാഗത്ത് കടന്നു വരാന്‍ എളുപ്പമാണ്. പുരുഷന്‍മാരെല്ലാം ബ്ലാക്മാന് പിന്നാലെ ഓടുന്നതോടെ വീട്ടില്‍ തനിച്ചാകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കാന്‍ ഇവര്‍ക്ക് അവസരമൊരുങ്ങും. കുരമ്പാലയിലും തുമ്പമണിലുമെല്ലാം ഇതാണ് നടന്നത്. പോലീസിന് ഈ സംഘത്തിന്റെ പ്രവര്‍ത്തന രീതി ഇതുവരെ പിടികിട്ടിയിട്ടില്ല. മാത്രവുമല്ല, പന്തളം പോലീസിന്റെ തലപ്പത്ത് സമീപകാലത്തായി കഴിവു കെട്ട നേതൃത്വമാണുള്ളത്.

മോഷണത്തിലോ, അക്രമത്തിലോ കൊലപാതകത്തിലോ ഒരു പ്രതിയെപ്പോലും പിടികൂടാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം കുരമ്പാലയില്‍ റബര്‍ഷീറ്റ് മോഷ്ടാക്കളെ അടക്കം പിടികൂടിയത് നാട്ടുകാരായിരുന്നു. പൈവഴിയില്‍ റോഡരികില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസിന്റെ അന്വേഷണ ചുമതല തന്റെ തലയില്‍ നിന്നൊഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് കത്തു കൊടുത്തയാളാണ് പന്തളം സി.ഐ. ഈ സാഹചര്യത്തില്‍ പോലീസ് വെറും നോക്കുകുത്തിയാണ്.

ഇലവുംതിട്ടയില്‍ പോലീസ് നോക്കി നിന്നപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ തല്ലിയത്. ഇതില്‍ പ്രതികളെ പിടികൂടാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. പന്തളം, കുരമ്പാല, തുമ്പമണ്‍ എന്നിവിടങ്ങളില്‍ നാട്ടുകാരെ ഭീതിപ്പെടുത്തിയ ബ്ലാക്മാന്‍ ഇലവുംതിട്ടയിലേക്കും ചുവടുറപ്പിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (37 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (47 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends