ഗുണ്ടകൾക്ക് കഷ്ടകാലം; പോലീസ് പണി ആരംഭിച്ചു കഴിഞ്ഞു ; ഇതുവരെ പിടിയിലായത് 45 ഗുണ്ടകൾ

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങളുടെ ആക്രമണം കൂടി വരുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ ഓപ്പറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി നഗരത്തിലെ 34 ഗുണ്ടകള്‍ പിടിയിൽ . സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം വിവിധ സേന വിഭാഗളാണ് ഗുണ്ടകളെ അറസ്റ്റ് ചെയ്തത്. ഇനിയും ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ കിംഗ് കോബ്ര.ഇതിന്റെ ഭാഗമായി പ്രധാന നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റിയെന്ന പേരിലാണ് ദൗത്യം ആരംഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























