സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി... ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി സ്വദേശി ഗണേശിനാണ് മര്‍ദ്ദനമേറ്റത്, സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ജനം ടിവിയ്ക്ക് നേരെ എസ് പി തട്ടിക്കയറി

സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി. ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മര്‍ദ്ദിച്ചത്. ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. എസ്.പി സുജിത് മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നടപ്പന്തലില്‍ ഇരിക്കുന്ന അയ്യപ്പ ഭക്തരെ പൊലീസ് ഇറക്കിവിടാന്‍ ശ്രമിച്ചതിനെതിരെ ഗണേശന്‍ പ്രതികരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ജനം ടിവി സംഘത്തിനു നേരേയും എസ്.പി തട്ടിക്കയറി.
ഗണേശനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ അടിവയറ്റില്‍ തൊഴിക്കുകയായിരുന്നു. സന്നിധാനത്ത് അയ്യപ്പഭക്തനെ മര്‍ദ്ദിച്ച് അവശനാക്കിയ എസ്.പിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷദ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























