വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയായ പ്ലസ് ടൂ വിദ്യാർത്ഥിനി ജീവനൊടുക്കിയ കേസിൽ 22 കാരൻ അറസ്റ്റിൽ

അടിമാലിയിൽ പ്ലസ്ടുവിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ 22 കാരനായ യുവാവ് അറസ്റ്റിൽ . അടിമാലി ഒഴുവത്തടം ചാമകണ്ടത്തില്‍ സഞ്ജു(22)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് പെണ്‍കുട്ടി പലവട്ടം ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീപ്പുഡ്രൈവറായിരുന്ന സഞ്ജു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനു പുറമേ സ്‌കൂള്‍ബസ് ഇല്ലാതിരുന്ന സമയത്ത് പ്രതിയുടെ ജീപ്പിലാണ് പെണ്‍കുട്ടി യാത്രചെയ്തിരുന്നത് എന്നും വ്യക്തമാകുന്നു. അതിനാല്‍ ഈ അവസരം മുതലെടുത്താണ് സഞ്ജു കുട്ടിയുമായി അടുത്തത്. എന്നാല്‍ പിന്നീട് ഇയാള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി എട്ടാം തീയ്യതിയാണ് അടിമാലിയിലെ ഒരു സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























