സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഓൺലൈൻ തട്ടിപ്പ്

സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ചു കൊണ്ട് തലസ്ഥാനനഗരിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് . കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ പേയാട് സ്വദേശി ജയകുമാരൻ നായരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 12 പ്രാവശ്യം പണം പിൻവലിച്ചുവെന്നാണ് പരാതി.. അതും ജയകുമാരൻ നായർ അറിയാതെ.
അഞ്ചു ലക്ഷം രൂപയാണ് ഇയാളുടെ അൽകൗണ്ടിൽ ഉണ്ടായിരുന്നത് . ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിന്‍റെ ചെക്ക് ഒരാള്‍ക്ക് നൽകി. തുടർന്ന് ചെക്ക് നൽകിയ ആള്‍ പണം പിൻവലിച്ചതിന് പിന്നാലെ അക്കൗണ്ടില്‍ പണം അവശേഷിച്ചത് ഒരു ലക്ഷം രൂപ മാത്രമായിരുന്നു.
സംശയം തോന്നിപ്പോള്‍ എസ്ബിഐ ശാഖയിൽ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ബീഹാറിൽ നിന്നും പലപ്പോഴായി പണം പിൻവലിച്ചത് വ്യക്തമായതെന്ന് പരാതിക്കാരൻ പറയുന്നു.
https://www.facebook.com/Malayalivartha
























