സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാം ഗഡു അടക്കുന്നതിനുള്ള തീയതി നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാം ഗഡു അടക്കുന്നതിനുള്ള തീയതി നീട്ടി. ഏപ്രില്‍ അഞ്ചുവരെ നീട്ടിയതായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍. രണ്ടാം ഗഡുവായി 1,20,000 രൂപയാണ് അടക്കേണ്ടത്.
തുക അടച്ചതിനുശേഷം ഏപ്രില്‍ അഞ്ചിനകം ബാങ്ക് പേഇന്‍ സ്ലിപ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പേഇന്‍ സ്ലിപ്പിന്റെ 'പില്‍ഗ്രിം കോപ്പി' മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം.
https://www.facebook.com/Malayalivartha
























