ഇരവിപുരത്ത് വീടിന് മുന്നില്‍ ഗൃഹനാഥനെ സൂര്യാതപമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

വീടിന് മുന്നില്‍ ഗൃഹനാഥനെ സൂര്യാതപമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അയത്തില്‍ സുരഭി നഗര്‍ 25 പുളിന്താനത്ത് തെക്കതില്‍ പുഷ്പന്‍ ചെട്ടിയാരാണ് (58) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ അംഗന്‍വാടി ഹെല്‍പ്പറായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.കൈയിലും കാലിലും പൊള്ളലേറ്റിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മാടന്‍നടയില്‍ ഇരുചക്ര വില്‍പനശാലയില്‍ ജോലി നോക്കിവരികയായിരുന്നു. ഭാര്യ: ശ്യാമള. മക്കള്‍: ധന്യ, രമ്യ. മരുമക്കള്‍: അനില്‍കുമാര്‍, രാഹുല്‍.
https://www.facebook.com/Malayalivartha
























