സൗദിയിൽ എൻജിനീയറായും, നാട്ടിൽ ബിസിനസുമായും യാതൊരു ദുശീലവുമില്ലാതെ ജീവിക്കുന്ന യുവാവിന് വിവാഹാലോചനകൾ തുടങ്ങിയിട്ട് എട്ട് വർഷം; ഒടുവിൽ ജാതകത്തിലെ പാപദോഷം കാരണം വിവാഹങ്ങൾ മുടങ്ങുന്ന സുഹൃത്തിനുവേണ്ടി ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് യുവാവ്...

സുഹൃത്തിനുവേണ്ടി വധുവിനെത്തേടി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിനീഷ് വാസുദേവൻ എന്നയാളാണു സുഹൃത്ത് രാജീവ് ഗോപാലനു വധുവിനെ തേടി കുറിപ്പ് പങ്കുവച്ചത്. രാജീവിന്റെ ജാതകത്തിൽ പാപദോഷം ഉണ്ടെന്നും ഇക്കാരണത്താൽ എല്ലാ വിവാഹ ആലോചനകളും മുടങ്ങിയെന്നും വിനീഷ് പറയുന്നു. ഇനി ജാതിയോ ജാതകമോ സമ്പത്തോ നോക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. രാജീവിന്റെ ചിത്രം സഹിതമുള്ള കുറിപ്പ് പങ്കുവയ്ക്കാനും സുഹൃത്തിന് അനുയോജ്യമായ ബന്ധം കണ്ടെത്താൻ സഹായിക്കാനും വിനീഷ് ആവശ്യപ്പെടുന്നു.
വിനീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഞാൻ ഈ പോസ്റ്റ് ഇടുന്നത് എന്റെ അയൽക്കാരനും സുഹൃത്തും സഹപാഠിയുമായ രാജീവ് ഗോപാലനു വേണ്ടിയാണ്. അവൻ ഒരു ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡർ ആണ്. വീട്ടിൽ അച്ഛനും അമ്മയും ഒരു ജ്യേഷ്ഠനും ആണുള്ളത്. ജേഷ്ഠൻ വിവാഹം കഴിഞ്ഞു മാറി താമസിക്കുന്നു. ഒരു കുഞ്ഞുണ്ട്.
രാജീവ് 12 വർഷത്തോളം സൗദിയിലെ ഒരു കമ്പനിയിൽ എൻജിനീയറായിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. അത്യാവശ്യം സാമ്പത്തികവും നല്ലൊരു വീടും ഉണ്ട്. അതിലുപരി ഈ കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു സൽസ്വഭാവി ആണ്. ഞങ്ങളുടെ നാട്ടിൽ ആരോടു ചോദിച്ചാലും അവനെക്കുറിച്ച് മോശം അഭിപ്രായം പറയില്ല.
എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു. ഒന്നും ഇതുവരെ ശരിയായില്ല (17.03.2019). കാരണം അവന്റെ ജാതകത്തിലെ പാപദോഷം. ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന ധാരാളം പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാം. ജാതകത്തിന്റെ പേരിൽ എത്രയോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ജീവിതമാണ് പാഴായി പോകുന്നത്.
നിങ്ങളും ഇതുപോലെ മാറി ചിന്തിക്കുകയാണെങ്കിൽ എന്റെ സുഹൃത്തിന് ഒരു ജീവിതം ഉണ്ടാകും. കൂട്ടത്തിൽ ഒരു പെൺകുട്ടിക്കും ജീവിതം ഉണ്ടാകും. കുട്ടിയുടെ ജാതിയോ, ജാതകമോ, സമ്പത്തോ ഒന്നും നോക്കുന്നില്ല.
എന്റെ സുഹൃത്തിനു ചേരുന്ന ഒരു പെൺകുട്ടിയെ കിട്ടുന്നതുവരെ പ്രിയ സുഹൃത്തുക്കൾ ഈ പോസ്റ്റ് ഷെയർ ചെയ്തു മാക്സിമം ആളുകളിലേക്ക് എത്തിക്കുക.
https://www.facebook.com/Malayalivartha
























