മൂന്ന് വര്‍ഷമായി മകളെ പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവ് അറസ്റ്റില്‍
കായംകുളത്ത് മകളെ മൂന്ന് വര്‍ഷമായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരന്തരം മദ്യപിച്ച് വീട്ടില്‍ വന്ന് 19-കാരിയായ പെണ്‍കുട്ടിയേയും സഹോദരനേയും അമ്മയേയും ഉപദ്രവിക്കുന്ന പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ആത്മഹത്യയുടെ വക്കിലെത്തിയ പെണ്‍കുട്ടിയും മാതാവും കായംകുളം സി.ഐ.ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പോക്സോ നിയമ പ്രകാരവും ബലാത്സംഗശ്രമത്തിനുമാണ് കേസെടുത്തത്.
കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha