Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഗ്രൂപ്പിസം തുണച്ചത് സുരേന്ദ്രനെ, ചതിച്ചത് പിള്ളയെ; പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നതോടെ സംസ്ഥാന ബിജെപിയില്‍ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുന്നു

20 MARCH 2019 04:52 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നതോടെ സംസ്ഥാന ബിജെപിയില്‍ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയാണ്. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയോഗിച്ച സമയത്ത് കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കാനുള്ള മുരളീധരപക്ഷത്തിന്റെ നീക്കത്തെ തകര്‍ത്തത് ആര്‍എസ്എസായിരുന്നു. അന്ന് എന്തുവന്നാലും കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷന്‍ ആക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്ത ആര്‍എസ്എസ് തന്നെയാണ് ഇപ്പോള്‍ സുരേന്ദ്രനുവേണ്ടി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പി എസ് ശ്രീധരന്‍പിള്ളയും അല്‍ഫോണ്‍സ് കണ്ണന്താനവും നോട്ടമിട്ട പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

കുമ്മനത്തിന് പകരക്കാരനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകളില്‍ കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെ തുറന്നെതിര്‍ത്തത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് പക്ഷമായിരുന്നു. അമിത്ഷായ്ക്ക് സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ആര്‍എസ്എസ് പിന്തുണയോടെയുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ എതിര്‍പ്പ് അന്ന് ഫലം കണ്ടു. എം ടി രമേശ് അടക്കമുള്ളവര്‍ കൃഷ്ണദാസിനുവേണ്ടി വാദിച്ചെങ്കിലും ഒടുവില്‍ ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ സമവായമെന്ന നിലയില്‍ പി എസ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനായി തീരുമാനിക്കുകയായിരുന്നു.

കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ശക്തമായ ആവശ്യമുണ്ടായിരുന്നു. കൃഷ്ണദാസ് പക്ഷമാണ് ഇതിനായി പ്രധാനമായും കരുക്കള്‍ നീക്കിയത്. ഇതിനിടെ ശബരിമല സമരത്തിലെ സുപ്രധാന ചുമതലകളില്‍ നിന്നും സുരേന്ദ്രനെ അകറ്റിനിര്‍ത്താന്‍ ആര്‍എസ്എസ് ശ്രമിച്ചു. വി മുരളീധരനെ അനുകൂലിക്കുന്നവര്‍ ഏതാണ്ട് പൂര്‍ണ്ണമായും സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ശബരിമലസമരം കൈകാര്യം ചെയ്ത രീതിയായിരുന്നു ഇവരുടെ എതിര്‍പ്പിന് കാരണം.

എന്നാല്‍ സുരേന്ദ്രന്‍ അറസ്റ്റിലാവുകയും ഒരു മാസത്തോളം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തതോടെയാണ് ആര്‍എസ്എസിന്റെ നീരസം നീങ്ങിത്തുടങ്ങിയത്. ശബരിമല വിധിയെ തുടര്‍ന്ന് രൂപപ്പെട്ട സാഹചര്യം സംഘപരിവാറിന് അനുകൂലമാക്കി തിരിച്ചതില്‍ കെ സുരേന്ദ്രന് വലിയ പങ്കുണ്ടെന്നാണ് ആര്‍എസ്എസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് പത്തനംതിട്ട സീറ്റിനുവേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ശ്രീധരന്‍ പിള്ളയെ ഒഴിവാക്കി കെ സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ ആ!ര്‍എസ്എസ് തീരുമാനിച്ചത്.

പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ വലിയ പോരാണ് നടന്നത്. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ചിരുന്നു. എന്‍എസ്എസിന്റെ പിന്തുണയോടെ പത്തനംതിട്ടയില്‍ നിന്ന് ജയിച്ചുകയറാമെന്നാണ് ശ്രീധരന്‍ പിള്ള കണക്കുകൂട്ടിയത്. പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന ഒന്നാം പേരുകാരന്‍ കെ സുരേന്ദ്രന്‍ അല്ലെന്നും ഒട്ടേറെ മണ്ഡലങ്ങളിലേക്കുള്ള സാദ്ധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെയാണ് ഒന്നാം പേരുകാരനായി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള ഇതിനിടെ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം പേരുകാരന്‍ ശ്രീധരന്‍ പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരന്‍ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയത്. എന്നാല്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വലിയ മുറവിളികള്‍ ഉയര്‍ന്നു. സുരേന്ദ്രനുവേണ്ടി ബിജെപിയുടേയും അമിത് ഷായുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കും ബിജെപി ആസ്ഥാനത്തെ ഫാക്‌സ് നമ്പറുകളിലേക്കും നൂറുകണക്കിന് സന്ദേശങ്ങള്‍ എത്തി.. ആര്‍എസ്എസിന്റെ കൂടി ശക്തമായ ഇടപെടല്‍ ഉണ്ടായതോടെയാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടിക വെട്ടി അമിത് ഷാ പത്തനംതിട്ടയിലേക്ക് കെ സുരേന്ദ്രനെ നിര്‍ദ്ദേശിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പത്തനംതിട്ട അല്ലാതെ മറ്റെവിടെയും മത്സരിക്കാന്‍ താല്‍പ്പര്യമില്ല എന്നറിയിച്ച ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്നാണ് സൂചന.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends