സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്

കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയായി. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ പവൻ വില 1,05,960 രൂപയായി.തുടർച്ചയായ മൂന്നാം ദിവസമാണ് വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ ഇടിവ് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാണ്.
ഇന്നലെ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്. ജൂലായ് മൂന്നിന് 1,07,800 രൂപയെന്ന നിലയിലായിരുന്നു പവൻ വില. അഞ്ച് ദിവസത്തിനിടെ 1840 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം (ജൂൺ 30) 1,04,160 രൂപയായിരുന്നു ഒരു പവന്റെ വില.
അതേസമയം വെള്ളിവിലയിൽ ഇന്ന് വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് അഞ്ച് രൂപ വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വിപണി വില.
"
https://www.facebook.com/Malayalivartha
























