Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലായ ടി1 പൂര്‍ണ സജ്ജമാകുന്നു... വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം പുറപ്പെടുന്ന വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ ഒന്നാം ടെര്‍മിനലില്‍ ചെക്ക്ഇന്‍ ചെയ്യണം

20 MARCH 2019 02:54 PM IST
മലയാളി വാര്‍ത്ത

കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലായ ടി1 പൂര്‍ണ സജ്ജമാകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം പുറപ്പെടുന്ന വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ ഒന്നാം ടെര്‍മിനലില്‍ ചെക്ക്ഇന്‍ ചെയ്യണം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05 ന് ചെന്നൈയിലേയ്ക്ക് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചെക്ക്ഇന്‍ ആണ് ഒന്നാം ടെര്‍മിനലില്‍ ആദ്യം നടക്കുക. ഇതിനായി രാവിലെ 10 ന് ടി1 ല്‍ ചെക്ക്ഇന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ചെക്ക്ഇന്‍ രണ്ടാം ടെര്‍മിനലിലും പുറപ്പെടല്‍ ഒന്നാം ടെര്‍മിനലിലുമാണ്. നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ തുടങ്ങിയെങ്കിലും ചെക്ക്ഇന്‍ മാത്രം രണ്ടാം ടെര്‍മിനലില്‍ ആയിരുന്നു.

ആഗസ്റ്റിലെ പ്രളയത്തെത്തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചില ഉപകരണങ്ങള്‍ കേടായതിനാല്‍ ടെര്‍മിനല്‍ഒന്നിലെ ചെക്ക്ഇന്‍ സംവിധാനം ഒരുങ്ങിയിരുന്നില്ല. മൂന്നുമാസം കൊണ്ട് ഒന്നാം ടെര്‍മിനലിലെ വിശാലമായ ചെക്ക്ഇന്‍ മേഖല ഒരുക്കാനും ഇന്‍ലേന്‍ ബാഗേജ് സ്‌ക്രീനിങ് സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാനും സിയാലിന് കഴിഞ്ഞു. നിലവിലെ രണ്ടാം ടെര്‍മിനലില്‍ ചെക്ക് ഇന്‍ ബാഗേജുകള്‍ പ്രത്യേകമായി സ്‌ക്രീനിങ് നടത്തണം. ഇതിന് പുറമേ ബോര്‍ഡിങ് പാസ് എടുക്കാനും കൗണ്ടറില്‍ വരി നില്‍ക്കണം. ഒന്നാം ടെര്‍മിനലില്‍ ഇന്‍ലൈന്‍ ബാഗേജ് സംവിധാനം സജ്ജമായതോടെ ചെക്ക്ഇന്‍ ബാഗുകള്‍ അതത്് കൗണ്ടറുകളില്‍ നിക്ഷേപിച്ചാല്‍ മതിയാകും.

രണ്ടാം ടെര്‍മിനലില്‍ 29 ചെക്ക്ഇന്‍ കൗണ്ടറുകളാണുള്ളത്. ഒന്നാം ടെര്‍മിനലില്‍ 56 കൗണ്ടറുകളുണ്ട്. ഇവയില്‍ നാലെണ്ണത്തില്‍ സെല്‍ഫ്ബാഗ് ഡ്രോപ് സംവിധാനമുണ്ട്. യാത്രക്കാര്‍ക്ക് സ്വയം ചെക്ക്ഇന്‍ നിര്‍വഹിക്കാന്‍ 10 കിയോസ്‌ക്കുകളും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് ഇന്‍ കഴിഞ്ഞശേഷം യാത്രക്കാര്‍ ഒന്നാം നിലയിലെത്തും. ഇവിടെയാണ് സുരക്ഷാ സ്‌ക്രീനിങ് പരിശോധന. ഇവിടെ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മ്യൂസിയം ഒരുക്കിയിട്ടുണ്ട്. 

L
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (14 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (20 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (27 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (37 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (55 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (2 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (4 hours ago)

Malayali Vartha Recommends